ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക തൊഴിലുടമയായി ഗൂഗിള്‍; രണ്ടാം സ്ഥാനത്ത് ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും ആമസോണ്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക തൊഴിലുടമയായി ഗൂഗിള്‍; രണ്ടാം സ്ഥാനത്ത് ടാറ്റ ഗ്രൂപ്പ്
dot image

ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥാപനമായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. റാന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് 2026 റിപ്പോര്‍ട്ട് പ്രകാരം ടാറ്റ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും ആമസോണ്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. 34 രാജ്യങ്ങളിലായി 1.75 ലക്ഷത്തിലധികം പേരുടെയും, ഇന്ത്യയില്‍ മാത്രം 3,500 ഓളം ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ആകര്‍ഷക തൊഴിലുടമകള്‍

  1. ഗൂഗിള്‍
  2. ടാറ്റ ഗ്രൂപ്പ്
  3. ആമസോണ്‍
  4. സാംസങ് ഇന്ത്യ
  5. ഇന്‍ഫോസിസ്
  6. റിലയന്‍സ് ഇന്‍ഡസ്ട്രീസ്
  7. ഐടിസി ഗ്രൂപ്പ്
  8. ഹിന്ദുസ്ഥാന്‍ യൂണിലീവര്‍
  9. മഹീന്ദ്ര & മഹീന്ദ്ര
  10. ഡെല്‍ ടെക്‌നോളജീസ്

എന്നിവയാണ്. അതേസമയം 46% ജീവനക്കാരും തങ്ങളുടെ തൊഴിലിടം മാറാനും ആലോചിക്കുന്നു. എന്നാല്‍ 32 ശതമാനം പേര്‍ കഴിഞ്ഞ ആറു മാസത്തിനിടെ ജോലി മാറിയതായും സര്‍വേ വ്യക്തമാക്കുന്നു. മികച്ച ജോലി-ജീവിത സന്തുലിതാവസ്ഥ ഉള്ള തൊഴിലിടങ്ങളാണ് ഇന്ത്യക്കാര്‍ കൂടുതലായും പരിഗണിക്കുന്നത്.

തുല്യ അവസരങ്ങള്‍, കരിയര്‍ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍, ശമ്പളവും ആനുകൂല്യങ്ങളും, സ്ഥാപനത്തിന്റെ മികച്ച പ്രതിച്ഛായ എന്നിവയെല്ലാം തൊഴിലിടം തിരഞ്ഞെടുക്കാനുള്ള കാരണങ്ങളാണ്. ശമ്പളത്തിനപ്പുറം കരിയര്‍ വളര്‍ച്ച, തൊഴില്‍ സൗകര്യങ്ങള്‍, നീതി, ക്ഷേമം, അര്‍ത്ഥവത്തായ ജോലി എന്നിവ ഒരുമിച്ച് നല്‍കാന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത്.

മികച്ച പ്രതിഭകളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക. റിപ്പോര്‍ട്ട് പ്രകാരം, പ്രത്യേകിച്ച് ഡിജിറ്റല്‍ മേഖലയിലെ ജീവനക്കാര്‍ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ശമ്പളത്തിനും മികച്ച കരിയര്‍ വളര്‍ച്ചയ്ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വളര്‍ച്ചയുടെ അവസരങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ ജോലി ഉപേക്ഷിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlights: Google has been ranked India's most attractive employer brand in the Randstad Employer Brand Research (REBR) 2026, with Tata Group and Amazon securing the second and third spots, while 46% of Indian employees say they plan to change jobs within the next six months

dot image
To advertise here,contact us
dot image