വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 560 രൂപ കൂടി

അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്

വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 560 രൂപ കൂടി
dot image

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,500 രൂപയായി. 560 രൂപ ഉയര്‍ന്ന് 1,08,000 രൂപയാണ് പവന്‍വില. ഇന്നലെ പവന് ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,095 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 8640 രൂപയാണ്. 9 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5575 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 240 രൂപ.

സ്വര്‍ണവില രാജ്യാന്തര വിപണിയില്‍ താഴ്ന്നിറങ്ങിയിട്ടും കേരളത്തില്‍ കൂടിക്കൊണ്ടേയിരിക്കുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക നിലനില്‍ക്കുമ്പോഴും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല എന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടര്‍ന്നേക്കും. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി 29നായിരുന്നു സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 131,160 രൂപയുമായിരുന്നു അന്നത്തെ വില.

ജൂണ്‍ മാസത്തില്‍ രാജ്യത്തിന്റെ ആഭരണ കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം ഉയര്‍ന്ന് മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ ആവശ്യകത വര്‍ധിച്ചതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.

Content Highlights: Gold Prices Rise Again in Kerala: Sovereign Hits ₹1.08 Lakh

dot image
To advertise here,contact us
dot image