

കൽക്കരി ഖനികൾ അടച്ചുപൂട്ടുന്നത് ശാസ്ത്രീയമായിട്ടായിരിക്കുമെന്നും അതിനായി 40000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര കൽക്കരി-ഖനി വകുപ്പ് മന്ത്രിയായ ജി കിഷൻ റെഡ്ഢി. വിഷയം ദേശീയ പ്രാധാന്യമുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഖനി അടച്ചുപൂട്ടൽ മേഖലയിലെ സഹകരണത്തിനായി ജർമ്മനിയുടെ GIZ-മായുള്ള കരാർ ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കേന്ദ്ര കൽക്കരി-ഖനി മന്ത്രാലയം ഇതുവരെ 42 ഖനികൾ ശാസ്ത്രീയമായി അടച്ചുപൂട്ടി എന്നും അദ്ദേഹം പറഞ്ഞു. അതിൽ 33 ഖനികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രമായി അടച്ചുപൂട്ടിയവയാണ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിൽ 147 ഖനികൾ ഇത്തരത്തിൽ അടച്ചുപൂട്ടാൻ പദ്ധതിയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഖനികൾ അടച്ചുപൂട്ടുന്നതിന്റെ തത്വശാസ്ത്രം തന്നെ കേന്ദ്രസർക്കാർ മാറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു ഖനി അടച്ചുപൂട്ടുക എന്നാൽ ഖനനം അവസാനിക്കുന്ന എന്നല്ല അർഥം. പുതിയ സാധ്യതകൾ അവയ്ക്കുണ്ട് എന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സാധ്യതകൾ ഉള്ള, സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്ന ഒരു മോഡൽ ഇന്ത്യ ഉണ്ടാക്കിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Union Coal and Mines Minister G. Kishan Reddy said coal mines across the country will be closed through a scientific process, with ₹40,000 crore earmarked for the initiative. He added that the matter is of national importance and emphasized the government's commitment to responsible mine closure and rehabilitation.