

പഞ്ചാബ് കിങ്സിനെതിരെ കൂറ്റൻ ടോട്ടലുമായി ഡൽഹി ക്യാപിറ്റൽസ്. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് ഡൽഹി നേടിയത്.
കെ എൽ രാഹുലിന്റെ അപരാജിത സെഞ്ച്വറിയും നിതീഷ് റാണയുടെ സെഞ്ച്വറിയോളം പോലെയുള്ള ഇന്നിങ്‌സുമാണ് ഡൽഹിയെ കൂറ്റൻ ടോട്ടലിലേക്ക് നയിച്ചത്.
കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. 11 റൺസുമായി പാതും നിസ്സങ്ക പുറത്തായപ്പോൾ ഡേവിഡ് മില്ലർ പുറത്താകാതെ 3 റൺസ് നേടി.
നേരത്തെ ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഇലവനില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും ഒരു സമനിലയുമായി 11 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് പഞ്ചാബ്.
സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്നിലും തോറ്റതോടെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ടീം ഇപ്പോള്‍.
content highlights: kl rahul unbeaten century vs pbks ipl 2026