

ഐപിഎൽ 2026 ൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിവിരാട് കോഹ്‌ലിയും മുഹമ്മദ് സിറാജും തമ്മിലുള്ള വൈകാരികമായ നിമിഷം.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം സിറാജ് പുറകിലൂടെ വന്ന് കോഹ്‌ലിയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ കണ്ണ് നിറയിക്കുന്നതായിരുന്നു. മത്സരം അവസാനിച്ച ഉടന്‍ കോഹ്‌ലിയുടെ അടുത്തേക്ക് നടന്നുവന്ന സിറാജ്, അദ്ദേഹത്തെ പുറകിലൂടെ കെട്ടിപ്പിടിക്കുകയായിരുന്നു.
തിരിഞ്ഞുനോക്കിയ കോഹ്‌ലി പുഞ്ചിരിയോടെ സിറാജിനെ തിരികെ ആലിംഗനം ചെയ്തു. വര്‍ഷങ്ങളോളം ഒരേ ടീമില്‍ ഒരുമിച്ച് കളിച്ച ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെ തെളിവായിരുന്നു ആ നിമിഷം.
Siraj with his Virat bhaiya 🥹❤️ pic.twitter.com/3fmiyvqvda
— Suprvirat (@Mostlykohli) April 25, 2026
2025 സീസണിന് മുന്നോടിയായാണ് സിറാജ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മാറിയത്. ഇന്ത്യയിലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി സിറാജിനെ വളര്‍ത്തിയെടുത്തതില്‍ ആര്‍സിബിക്കും പ്രതേകിച്ച് വിരാട് കോഹ്‌ലിക്കും ബന്ധമുണ്ട്.
ചെണ്ട സിറാജ് എന്ന പരിഹാസത്തിനിടയിലും സിറാജിനെ സംരക്ഷിച്ചുനിർത്തിയത് അന്ന് ക്യാപ്റ്റനായ വിരാട് ആയിരുന്നു. അതിനിടയിൽ കഴിഞ്ഞ സീസണിൽ കോഹ്‌ലിക്കെതിരെ ആദ്യ പന്ത് എറിയാൻ ബുദ്ധിമുട്ടുന്ന സിറാജിനെയും കണ്ടിരുന്നു.
അതേ സമയം ഇന്നലത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആധികാരികമായ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സ് എന്ന വിജയലക്ഷ്യം ആര്‍സിബി അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ മറികടന്നു.
44 പന്തില്‍ 81 റണ്‍സെടുത്ത കോലിയാണ് ആര്‍സിബിയുടെ വിജയശില്‍പി. 27 പന്തില്‍ 55 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് കോഹ്‌ലി കൂട്ടിച്ചേര്‍ത്തത്. ഇടയ്ക്ക് ചില വിക്കറ്റുകള്‍ വീണെങ്കിലും ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ആര്‍സിബി ലക്ഷ്യത്തിലെത്തി.
content highlights: virat kohlI mohammad siraj emotional reunion ipl 2026