സ്വർണപണയത്തിന്റെ മുതലും പലിശയും അടച്ചു തീർത്തിട്ടും ഉരുപ്പടി തിരിച്ചു കിട്ടിയില്ലേ? കാരണം ബാങ്കറുടെ ലിയൻ

സാധാരണയായി കടം തീർത്താൽ സ്വർണം തിരികെ കിട്ടണം പക്ഷേ മറ്റൊരു കടം ബാക്കി ഉണ്ടെങ്കിൽ ബാങ്ക് പിടിച്ചു വയ്ക്കാനിടയുണ്ടെന്നത് പലർക്കുമറിയില്ല

സ്വർണപണയത്തിന്റെ മുതലും പലിശയും അടച്ചു തീർത്തിട്ടും ഉരുപ്പടി തിരിച്ചു കിട്ടിയില്ലേ? കാരണം ബാങ്കറുടെ ലിയൻ
പി ജി സുജ
1 min read|22 Apr 2026, 10:52 am
dot image

സ്വർണത്തിന് വില ഉയരുമ്പോൾ പണയം വെച്ച സ്വർണം നഷ്ടപ്പെടാതെ എങ്ങനെയും തിരിച്ചെടുക്കാനുള്ള ഓട്ടത്തിലാണ് പലരും. എങ്ങനെയെങ്കിലും മുതലും പലിശയുമെല്ലാം അടച്ചു കഴിയുമ്പോഴാണ് പലപ്പോഴും സം​ഗതി തിരിച്ചു കിട്ടില്ലെന്നറിയുന്നത്. എന്താണിതിനു കാരണം, എങ്ങനെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാനാകും? ഇതിന് നിയമത്തിലെ ചില അടിസ്ഥാന കാര്യങ്ങളറിയാം.

പണയം എന്നത് എന്താണ്?
കടം വാങ്ങുമ്പോൾ സ്വർണം പോലുള്ള വസ്തു ബാങ്കിന് ഈടായി കൈമാറുന്നതാണ് പണയം (Pledge).The Indian Contract Act പ്രകാരമാണിത്. അതായത് സ്വർണത്തിന്റെ ഉടമസ്ഥാവകാശം നിങ്ങളുടേതായിരിക്കും പക്ഷേ വസ്തു ബാങ്കിന്റെ കൈവശം ആയിരിക്കും.

കടം തീർത്താൽ?
പണയ തുകയും പലിശയും അടച്ചാൽ സ്വർണം തിരികെ നൽകണം. ഇത് പണയ കരാറിന്റെ അടിസ്ഥാന നിബന്ധനയാണ്.
എന്നാൽ ചിലപ്പോൾ ബാങ്ക് സ്വർണം പിടിച്ചു വയ്ക്കാറുണ്ട്. ഉപഭോക്താവ് ബാങ്കിന് നൽകാനുള്ള മറ്റ് കടം കൂടി തിരിച്ചടയ്ക്കുന്നതുവരെ, ബാങ്കിന്റെ കൈവശമുള്ള ഉപഭോക്താവിന്റെ സ്വത്തുക്കളോ പണമോ തിരികെ നൽകാതെ പിടിച്ചുവെക്കാനുള്ള ബാങ്കിന്റെ നിയമപരമായ അവകാശമായ ബാങ്കറുടെ ലിയൻ (Banker's Lien) എന്ന സുരക്ഷാ സംവിധാനം കാരണമാണത്.


വേണമെങ്കില്‍ അത് വിറ്റ് ബാക്കി കടങ്ങൾ കൂടി തീർക്കാനും ബാങ്കിന് അവകാശമുണ്ട്. ഇതിന് സ്വർണവും മറ്റ് കടങ്ങളും ഒരേ വ്യക്തിയുടെ പേരിൽ ആയിരിക്കണം. മറ്റ് വായ്പകൾക്ക് വേറെ ഈട് നൽകിയിട്ടുണ്ടെങ്കിൽ ഇങ്ങനെ സ്വർണം പിടിച്ചു വയ്ക്കുന്നത് ശരിയല്ലെന്ന് കോടതികൾ പറയുന്നു. ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപത്തിലെ പണം പോലും മറ്റു കടങ്ങൾ തീർക്കാൻ ഉപയോഗിക്കാം (Set-off)

പക്ഷേ Joint account ആണെങ്കിൽ, ഒരാളുടെ കടത്തിന് മറ്റൊരാളുടെ നിക്ഷേപം ഉപയോഗിക്കാൻ സാധിക്കില്ല. അതുപോലെ ലോക്കറിൽ വെച്ചിരിക്കുന്ന വസ്തുക്കൾ ബാങ്കിന് ഇങ്ങനെ പിടിച്ചു വെക്കാന്‍ അവകാശമില്ല
സ്വർണം ബാങ്കിന്റെ കൈവശം ആയതിനാൽ സംരക്ഷിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. അതിന് നഷ്ടമോ കേടോ സംഭവിച്ചാൽ ബാങ്ക് പരിഹാരം നൽകണം

Content Highlight : If you have any other outstanding dues (loan, credit card, overdraft) with the same bank, the bank has the legal right to hold your pledged gold until all liabilities are cleared

dot image
To advertise here,contact us
dot image