

മുംബൈയില്‍ മൂന്നാമതും ആഢംബര ഫ്‌ളാറ്റ് സ്വന്തമാക്കി ഗായിക ശ്രേയ ഘോഷാല്‍. മുംബൈ സാന്റാ ക്രൂസില്‍ 21 കോടി രൂപയ്ക്കാണ് ശ്രേയ പ്രീമിയം അപാര്‍ട്‌മെന്റ് സ്വന്തമാക്കിയത്. ശ്രേയാ ഘോഷാല്‍ അവരുടെ മാതാപിതാക്കളായ ശര്‍മിസ്ത ഘോഷാല്‍, ബിശ്വജിത് ഘോഷാല്‍ എന്നിവര്‍ ചേര്‍ന്നാണ് 20.9 കോടി വിലവരുന്ന ഒരു ആഡംബര ഫ്‌ലാറ്റ് സ്വന്തമാക്കിയത്.

ഈ മാസം തന്നെ ശ്രേയാ ഗോഷാല്‍ നടത്തിയ മൂന്നാമത്തെ വാങ്ങലാണിത്. ഇതിന് മുമ്പ്, അവര്‍ മുംബൈ വര്‍ളിയില്‍ ഏകദേശം 60 കോടിക്ക് രണ്ട് ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയിരുന്നു. ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ പ്രീമിയം പ്രോജക്ടിലെ ഫ്‌ളാറ്റുകളാണ് ശ്രേയ വാങ്ങിയത്. ഇപ്പോഴത്തെ പുതിയ അപാര്‍ട്‌മെന്റ് സരോജിനി റോഡിലാണ്.
ഓം ഡെവലപ്പേഴ്‌സ് റിയല്‍റ്റിയുടെ ഒരു വികസന പദ്ധതിയാണിത്. രേഖകള്‍ പ്രകാരം 2026 ഏപ്രില്‍ 24നാണ് വസ്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈയുടെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ ഉയര്‍ന്ന വിലയുള്ള വീടുകള്‍ക്ക് ഇപ്പോഴും ശക്തമായ ആവശ്യകതയുണ്ടെന്ന് സൂചിപ്പിക്കുന്നു.
ഏകദേശം 2,750 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആദ്യത്തെ അപ്പാര്‍ട്‌മെന്റിന് 29.70 കോടി രൂപയാണ് വില. ഇതിന്റെ സ്റ്റാംപ്ഡ്യൂട്ടിയായി മാത്രം 1.78 കോടി രൂപയും 30,000 റജിസ്ട്രേഷന്‍ ചാര്‍ജായും നല്‍കി. മൂന്ന് കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും ഈ ഫ്‌ളാറ്റിനുണ്ട്. 2,777 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള രണ്ടാമത്തെ അപ്പാര്‍ട്‌മെന്റ് 30 കോടി രൂപയ്ക്കാണ് വാങ്ങിയത്.

1.8 കോടി രൂപ സ്റ്റാംപ്ഡ്യൂട്ടിയായും 30,000 റജിസ്ട്രേഷന്‍ ചാര്‍ജായും ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു. ഇതിനും മൂന്ന് പാര്‍ക്കിങ് സ്ലോട്ടുകളുണ്ട്. രണ്ട് കരാറുകളും 2026 ഏപ്രില്‍ 1നാണ് ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Content Highlights: Playback singer Shreya Ghoshal, along with her family members Sarmistha Ghoshal and Bishwajit Ghoshal, has purchased a luxury apartment in Mumbai’s Santacruz West locality for ₹20.9 crore