യുദ്ധം നീണ്ടാല്‍ രൂപയുടെ മൂല്യം 98ലേക്ക് കൂപ്പുകുത്തും; ഓഹരി വിപണി തകരുമെന്നും റിപ്പോര്‍ട്ട്

അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. എണ്ണവില കൂടുന്നത് ചരക്കുനീക്കത്തിന്റെ ചെലവ് കൂട്ടുകയും അതുവഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും.

യുദ്ധം നീണ്ടാല്‍ രൂപയുടെ മൂല്യം 98ലേക്ക് കൂപ്പുകുത്തും; ഓഹരി വിപണി തകരുമെന്നും റിപ്പോര്‍ട്ട്
dot image

നിലവില്‍ ഡോളറിനെതിരെ 94 എന്ന നിലവാരത്തിലുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം വരും മാസങ്ങളില്‍ 98 വരെ എത്തിയേക്കാമെന്ന് റിപ്പോര്‍ട്ട്. യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇത് 110 വരെയാകാനും സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ബ്രോക്കറേജ് കമ്പനിയായ ബേണ്‍സ്‌റ്റൈന്‍ മുന്നറിയിപ്പ് നല്‍കുന്നു.

rupee vs dollar

നിങ്ങള്‍ വിദേശത്തുനിന്ന് ഒരു ഫോണ്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍, ഡോളര്‍ നിരക്ക് കൂടുന്നത് കാരണം മുമ്പ് നല്‍കിയിരുന്നതിനേക്കാള്‍ വലിയ തുക ഇപ്പോള്‍ നല്‍കേണ്ടി വരും.നിങ്ങളുടെ കുട്ടിക്ക് വിദേശത്ത് പഠിക്കാന്‍ മാസം 1,000 ഡോളര്‍ അയച്ചു കൊടുക്കണമെന്നുണ്ടെങ്കില്‍, മുന്‍പ് 94,000 രൂപ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ അതേ 1,000 ഡോളറിന് നിങ്ങള്‍ 1,10,000 രൂപവരെ നല്‍കേണ്ടി വരും. അതായത് പോക്കറ്റില്‍നിന്ന് അധികമായി 16,000 രൂപ പോകും എന്ന് ചുരുക്കം.

ഓഹരി വിപണിയിലെ തളര്‍ച്ച

ഇന്ത്യന്‍ ഓഹരി വിപണി സൂചികയായ നിഫ്റ്റി ഈ വര്‍ഷം അവസാനത്തോടെ 26,000 പോയിന്റില്‍ ഒതുങ്ങിയേക്കും. നേരത്തെ ഇത് 28,100 വരെ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ യുദ്ധം രൂക്ഷമായാല്‍ നിഫ്റ്റി 20,000ത്തിന് താഴേക്ക് പോകാനും സാധ്യതയുണ്ട്. നിങ്ങള്‍ ഓഹരികളിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, വിപണിയിലെ ഈ ഇടിവ് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയാന്‍ കാരണമായേക്കാം.

എണ്ണവിലയും പണപ്പെരുപ്പവും

ഇറാന്‍ യുദ്ധം കാരണം അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. എണ്ണവില കൂടുന്നത് ചരക്കുനീക്കത്തിന്റെ ചെലവ് കൂട്ടുകയും അതുവഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും. പെട്രോള്‍ വില കൂടുന്നത് പച്ചക്കറി മുതല്‍ ഓണ്‍ലൈന്‍ ഡെലിവറി വരെയുള്ള എല്ലാ സേവനങ്ങളുടെയും വില വര്‍ധിപ്പിക്കും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇന്ത്യക്കാവശ്യമായ എണ്ണയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. ഡോളര്‍ നിരക്ക് കൂടുമ്പോള്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ കൂടുതല്‍ പണം നല്‍കേണ്ടി വരുന്നു.

യുദ്ധസാഹചര്യങ്ങളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍നിന്ന് പണം പിന്‍വലിച്ച് കൂടുതല്‍ സുരക്ഷിതമായ അമേരിക്കന്‍ ഡോളറിലോ സ്വര്‍ണത്തിലോ നിക്ഷേപിക്കാന്‍ തുടങ്ങുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ബേണ്‍സ്‌റ്റൈന്‍ന്റെ റിപ്പോര്‍ട്ട് പ്രകാരം 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ അവസ്ഥയിലേക്ക് ഇന്ത്യ നീങ്ങാന്‍ സാധ്യതയുണ്ട്. എന്നാല്‍ യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.

Content Highlights: Bernstein warns rupee could breach 98/USD, cuts Nifty target on Iran conflict risks

dot image
To advertise here,contact us
dot image