Top

അര്‍ജിത് സിംഗിന്റെ ശബ്ദത്തില്‍ 'തുംസെ ഭി സിയദാ'; 'തഡപ്പി'ലെ ആദ്യ ഗാനം

ഇര്‍ഷാദ് കമലിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതമാണ്

2 Nov 2021 3:30 PM GMT
ഫിൽമി റിപ്പോർട്ടർ

അര്‍ജിത് സിംഗിന്റെ ശബ്ദത്തില്‍ തുംസെ ഭി സിയദാ; തഡപ്പിലെ ആദ്യ ഗാനം
X

സുനില്‍ ഷെട്ടിയുടെ മകന്‍ അഹാന്‍ ഷെട്ടിയുടെ അരങ്ങേറ്റ ചിത്രം 'തഡപ്പി'ന്റെ ആദ്യ വീഡിയോ ഗാനം പുറത്ത്. അര്‍ജിത് സിംഗാണ് 'തുംസെ ഭി സിയദാ'എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ് കമലിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതമാണ്.

മിലന്‍ ലുത്രിയയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നദിയാദ് വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സാജിത് നദിയാദ്‌വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജത് അറോറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫോക്കസ് സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.

ഇഷാന എന്ന കഥാപാത്രത്തെയാണ് അഹാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്ന താര സുതരിയ വിദേശത്തു നിന്ന് എത്തുന്ന റമീസ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഡിസംബര്‍ 3ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2018ല്‍ പുറത്തിറങ്ങി വന്‍ വിജയമായി മാറിയ തെലുങ്ക് ചിത്രം ആര്‍എക്‌സ് 100ന്റെ റീമേക്കാണ് തഡപ്പ്.


Next Story

Popular Stories