Top

രൺബീറിന്റെ ഭാര്യയായി 'അനിമലി'ൽ രശ്മിക മന്ദാന; പരിണീതിയെ ഒഴിവാക്കി

രശ്മികയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'അനിമൽ'

29 March 2022 12:35 PM GMT
ഫിൽമി റിപ്പോർട്ടർ

രൺബീറിന്റെ ഭാര്യയായി അനിമലിൽ രശ്മിക മന്ദാന; പരിണീതിയെ ഒഴിവാക്കി
X

സന്ദീപ് റെഡ്ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'അനിമൽ' സിനിമയിൽ രൺബീറിന്റെ നായികയായി രശ്‌മിക മന്ദാന. ബോളിവുഡ് താരം പരിണീതി ചോപ്രയ്ക്ക് പകരമാണ് രശ്‌മികയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇംതിയാസ് അലിയുടെ 'ചംകില' സിനിമയുമായുള്ള പരിണീതിയുടെ ഡേറ്റിലെ ക്ലാഷാണ് അനിമലിൽ നിന്ന് താരത്തെ ഒഴിവാക്കിയത്. 'മിഷൻ മജ്നു', 'ഗുഡ്‌ബൈ' എന്നിവയ്ക്ക് ശേഷമുള്ള രശ്മികയുടെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'അനിമൽ'.

രൺബീർ കപൂറുമായി എപ്പോഴും സ്‌ക്രീനിൽ എത്തുന്ന നായികമാർക്ക് പകരം പുതിയ താരത്തെ കൊണ്ടുവരാനാണ് ആദ്യം സംവിധായകൻ സന്ദീപ് റെഡ്‌ഡിയും ഭൂഷൺ കുമാറും തീരുമാനിച്ചിരുന്നത്. രൺബീറും രശ്മികയും തങ്ങളുടെ കെമിസ്ട്രി അനിമലിൽ അന്യോജ്യമായിരിക്കും എന്നും ഇരുവരും സിനിമയിൽ രസകരമായ സീനുകൾ സൃഷ്ടിക്കുമെന്നും ഇവർ പറയുന്നു. ചിത്രത്തിൽ രൺബീറിന്റെ ഭാര്യയുടെ വേഷത്തിലാണ് രശ്മിക എത്തുന്നത്.

കഴിഞ്ഞ ആഴ്ചയാണ് പരിണീതി 'അനിമലി'ൽ നിന്ന് പിന്മാറുന്നതായി വാർത്തകൾ വന്നതാ. 'ചാംകില' എന്ന സിനിമയിലെ നായികയായി തന്റെ കരിയറിൽ ആദ്യമായി ഇംതിയാസ് അലിയ്‌ക്കൊപ്പം അഭിനയിക്കാൻ പോകുന്നതായും വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് ഇരു ചിത്രങ്ങളുടെയും ചിത്രീകരണത്തിൽ ക്ലാഷ് ഉള്ളതിനാൽ പരിണീതി അനിമലിൽ നിന്നും മാറുകയാണ് എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. രൺബീറിനെ കൂടാതെ അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights: Reshmika Mandana in 'Animal' as Ranbir's wife; Parineeti chopra was removed

Next Story