ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി റഹ്മാൻ; ടൈഗർ ഷ്രോഫ് ചിത്രത്തിലൂടെ
രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിൽ പുരോഗമിക്കുകയാണ്.
8 Dec 2021 11:11 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ റഹ്മാൻ ബോളിവുഡിലേക്ക്. ടൈഗർ ഷ്രോഫ് നായകനാകുന്ന 'ഗണപത്' എന്ന ചിത്രത്തിലൂടെയാണ് നടൻ ബോളിവുഡിൽ എത്തുന്നത്. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയിൽ കൃതി സനോണ്‍ ആണ് നായിക. രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന സിനിമയുടെ ചിത്രീകരണം ലണ്ടനിൽ പുരോഗമിക്കുകയാണ്.
പൂജാ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.
അതേസമയം മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ ആണ് റഹ്മാന്റെതായി അണിയറയിൽ ഒരുങ്ങുനാണ് ചിത്രം. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. ചിത്രത്തിൽ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, കിഷോർ, അശ്വിൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.