Top

'ഞങ്ങളുടെ സ്നേഹം ഇനി നിങ്ങളിലേക്ക്'; 'ബ്രഹ്മാസ്ത്ര'യിലെ ഹിറ്റായ കേസരിയ വീഡിയോ ഗാനം പുറത്ത്

കേസരിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്

17 July 2022 7:21 AM GMT
ഫിൽമി റിപ്പോർട്ടർ

ഞങ്ങളുടെ സ്നേഹം ഇനി നിങ്ങളിലേക്ക്; ബ്രഹ്മാസ്ത്രയിലെ ഹിറ്റായ കേസരിയ വീഡിയോ ഗാനം പുറത്ത്
X

ആലിയ ഭട്ട്-റൺബിർ സിംഗ് താരദമ്പതികൾ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്രയിലെ ട്രെൻഡിങ് ആയ ''കേസരിയ''യുടെ വീഡിയോ ഗാനം പുറത്ത്. കരൺ ജോഹറിന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെയാണ് ഗാനം പുറത്ത് വിട്ടത്. 'ഞങ്ങളുടെ സ്നേഹം ഇനി നിങ്ങളിലേക്ക്' എന്ന് കുറിച്ചുകൊണ്ടാണ് പ്രണയഗാനം പങ്കുവച്ചത്. കേസരിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

പ്രീതം സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് അമിതാഭ് ഭട്ടാചാര്യയാണ് വരികൾ എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡ് ആരാധകരുടെ പ്രിയ ഗായകൻ ആർജിത് സിംഗ് ആണ്. ആലിയ ഭട്ടും റൺബിർ കപൂറും നായിക നായകന്മാരായി ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. മൂന്ന് ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം : ശിവ' സെപ്‌റ്റംബർ ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തുക.

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയി, എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. രണ്‍ബീര്‍ ശിവ എന്ന കഥാപാത്രത്തെയും ആലിയ ഇഷ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ-ടീസറുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇന്ത്യന്‍ പുരാണങ്ങളില സങ്കല്‍പ്പങ്ങളും ഇന്നത്തെ ലോകവും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു പക്കാ ഫാന്റസി ചിത്രം തന്നെയാണ് ഇത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ദക്ഷിണേന്ത്യന്‍ വിതരണാവകാശം സംവിധായകന്‍ എസ് എസ് രാജമൗലിയ്ക്കാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം എത്തും.

Story highlights: 'Our love is now yours'; Kesariya video song from Brahmastra part one: shiva

Next Story