Top

സൈനയ്‌ക്കെതിരെയുള്ള പരാമർശം; സിദ്ധാർത്ഥിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍

താൻ ലൈംഗികച്ചുവയുള്ള ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നാണ് സിദ്ധാർത്ഥിന്റെ പ്രതികരണം.

10 Jan 2022 1:39 PM GMT
ഫിൽമി റിപ്പോർട്ടർ

സൈനയ്‌ക്കെതിരെയുള്ള പരാമർശം; സിദ്ധാർത്ഥിന്റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍
X

ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ട്വീറ്റിനെക്കുറിച്ച് നടൻ സിദ്ധാർഥ് നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശം വിവാദമാകുന്നു. നടന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ട്വിറ്ററിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തെ കുറിച്ചുള്ള സൈനയുടെ ട്വീറ്റിനായിരുന്നു ലൈംഗികച്ചുവയുള്ള മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിൽ നിന്ന് പാതിവഴിയിൽ തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ട് സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തു, "സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളിൽ പറഞ്ഞാൽ, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. അരാജകവാദികൾ. 'സബ്ടിൽ കോക്ക് ചാമ്പ്യൻ ഓഫ് ദി വേൾഡ്. ദൈവത്തിന് നന്ദി ഞങ്ങൾക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന', എന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി.


തൊട്ടുപിന്നാലെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ സിദ്ധാർത്ഥിന്റെ ട്വീറ്റിനെ വിമർശിച്ചു രംഗത്ത് വന്നു. "ഈ മനുഷ്യന് ചില പാഠങ്ങൾ ആവശ്യമാണ്. ട്വിറ്ററിൽ എന്തുകൊണ്ടാണ് ഈ വ്യക്തിയുടെ അക്കൗണ്ട് ഇപ്പോഴും നിലനിൽക്കുന്നത്? ബന്ധപ്പെട്ട പോലീസിനെ സമീപിക്കുക', രേഖ പറഞ്ഞു. വിഷയത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുവാനും അന്വേഷണം നടത്തുവാനും മഹാരാഷ്ട്ര ഡിജിപിയോടും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ താൻ ലൈംഗികച്ചുവയുള്ള ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്നാണ് സിദ്ധാർത്ഥിന്റെ പ്രതികരണം. 'കോക്ക് ആൻഡ് ബുൾ, ആ റഫറൻസ് ആയിരുന്നു. മറ്റൊരു തരത്തിൽ വായിക്കുന്നത് അന്യായമാണ്, എന്നാണ് സിദ്ധാർത്ഥിന്റെ പ്രതികരണം.


Next Story