'ബോളിവുഡിലേക്ക് എത്തുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല, ഷാരൂഖ് സാറിനൊപ്പം പ്രവർത്തിക്കുന്നതിൽ ആവേശത്തിലാണ്'; അനിരുദ്ധ് രവിചന്ദർ
'ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടു വളർന്ന വ്യക്തിയാണ് ഞാൻ. അന്നും ഇന്നും എന്നും വലിയ ഷാരുഖാൻ ഫാനാണ്'
20 July 2022 2:09 PM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ് ഖാൻ നായകനായെത്തുന്ന 'ജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് അനിരുദ്ധ് രവിചന്ദർ. അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ സംഗീത സംവിധാനം ഒരുക്കുന്നത് അനിരുദ്ധ് ആണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചതും ഷാരൂഖ് ഖാനെ കുറിച്ചും തുറന്നു പറയുകയാണ് അനിരുദ്ധ്. ബോളിവുഡിൽ താൻ പ്രവർത്തിക്കുമെന്ന് സ്വപനം പോലും കണ്ട കാര്യമല്ല എന്നും ചെറുപ്പം മുതലേ ഷാരൂഖ് ഖാന്റെ ഫാനായ താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നതിൽ ആവേശത്തിലാണ് എന്നും അനിരുദ്ധ് മാധ്യമങ്ങളോട് പറഞ്ഞു.
അറ്റ്ലീ ആണ് ബോളിവുഡ് സിനിമ മേഖലയിലേക്ക് തന്നെ കൊണ്ടുവന്നത് എന്നും ജവാന് വേണ്ടി സംഗീതമൊരുക്കുന്നതിൽ വളരെ ആവേശത്തിലാണ് എന്നും അനിരുദ്ധ് മനസ് തുറന്നു.'ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടു വളർന്ന വ്യക്തിയാണ് ഞാൻ. അന്നും ഇന്നും എന്നും വലിയ ഷാരുഖാന് ഫാനാണ്.' സിനിമയുടെ ഭാഗമായി അദ്ദേഹത്തെ നേരിട് കാണാനും സാധിച്ചതിൽ വളരെ സന്തോഷമെന്നും അനിരുദ്ധ് കൂട്ടിച്ചേർത്തു.
.@anirudhofficial about his bollywood debut album #Jawan with @iamsrk & @Atlee_dir 🤛🏻
— Thusi (@thusi_c) July 19, 2022
pic.twitter.com/66GaxDWk67
"ഞാൻ ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറയ്ക്കുന്നതിൽ വളരെ ആവേശത്തിലാണ്. കൊവിഡ് ലോക്ക് ഡൗൺ സമായത്ത് ഭാഷാഭേദമന്യേ റീലുകളിലും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിരവധി ഗാനങ്ങൾ വൈറലായിരുന്നു. അതിൽ തമിഴ് എന്നോ ഹിന്ദിയെന്നോ ഒന്നുമില്ല. എന്റെ ആദ്യ ഗാനമായ ''കൊലവെറി''യും ഹിറ്റായി.
ബോളിവുഡിലേക്ക് പോകുന്നതിനെക്കുറിച്ച് എനിക്ക് പ്രത്യേകിച്ചൊരു സ്വപ്നം ഉണ്ടായിരുന്നില്ല. ഞാൻ ഷാരൂഖിന്റെ സിനിമകൾ കണ്ടാണ് വളർന്നത്. സാറിന്റെ സിനിമകളുടെ വലിയ ആരാധകനുമാണ് ഞാൻ. എന്റെ സഹോദരൻ അറ്റ്ലീയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഞങ്ങളെയെല്ലാം ഹിന്ദിയിലേക്ക് കൊണ്ടുവന്നതും അറ്റ്ലീയാണ്. ഈ ചിത്രം നമുക്കെല്ലാവർക്കും ഒരു മികച്ച അനുഭവമായിരിക്കും, ഞാൻ ഷാരൂഖ് സാറിനെ നേരിട്ട് കാണുകയും ചെയ്തു.
അറ്റ്ലീ രചനയും സംവിധാനവും നിർവ്വഹിച്ച 'ജവാനിൽ' ഷാരൂഖ് ഖാനൊപ്പം നയൻതാര ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ജവാൻ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം. 2023 ജൂൺ 2നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. സന്യ മൽഹോത്ര, യോഗി ബാബു, സിമർജീത് സിംഗ് നഗ്ര, സുനിൽ ഗ്രോവർ, മനഹർ കുമാർ എന്നിവരും സഹതാരങ്ങളായി എത്തും.
അടുത്തിടെ പുറത്തിറങ്ങിയ 'വിക്രം' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും ബാക്ക്ഗ്രൗണ്ട് സ്കോറും ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ ആയിരുന്നു. കമൽഹാസന്റെ 'ഇന്ത്യൻ 2'വിനു വേണ്ടിയും സംഗീതസംവിധായകനായത് അനിരുദ്ധ് തന്നെയാണ്.
Story highlights: 'Never dreamed of making it to Bollywood, excited to work with Shah Rukh sir'; Anirudh Ravichander