Top

'ടോര്‍ച്ച് ഉള്ളപ്പോള്‍ എന്തിനാണ് തീ പന്തം'; അക്ഷയ്കുമാറിന്റെ 'രാംസേതു' പോസ്റ്ററില്‍ നെറ്റിസന്‍സ്

30 April 2022 3:16 AM GMT
ഫിൽമി റിപ്പോർട്ടർ

ടോര്‍ച്ച് ഉള്ളപ്പോള്‍ എന്തിനാണ് തീ പന്തം; അക്ഷയ്കുമാറിന്റെ രാംസേതു പോസ്റ്ററില്‍ നെറ്റിസന്‍സ്
X

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'രാംസേതു'വിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ ട്രോളുമായി നെറ്റിസന്‍സ്. ജാക്വിലിന്‍ ഫെര്‍ണാണ്ടസും അക്ഷയ് കുമാറുമുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ടോര്‍ച്ച് പിടിച്ചിരിക്കുന്ന ജാക്വിലിനും തീ പന്തം ഉയര്‍ത്തിപ്പിടിച്ച് എന്തോ നോക്കുന്ന അക്ഷയ് കുമാറുമാണ് പോസ്റ്ററിലുള്ളത്. ടോര്‍ച്ച് കയ്യില്‍ ഉണ്ടായിട്ടും തീ പന്തം ഉപയോഗിക്കുന്നതില്‍ എന്ത് ലോജിക് ആണുള്ളത് എന്ന തരത്തിലുള്ള ട്രോളുകളാണ് വരുന്നത്.

'ചുറ്റുപാടും നല്ല വെളിച്ചമുണ്ട്, ജാക്വിലിന്റെ കയ്യില്‍ ഒരു ഇലക്ട്രിക് ടോര്‍ച്ചുണ്ട്, എന്നിട്ടും നിങ്ങള്‍ കാണാന്‍ തീ പന്തം പിടിച്ചിരിക്കുന്നു!, ദൈവത്തിന് എന്തറിയാം, രസകരമായ പോസ്റ്റര്‍' എന്നാണ് ഒരാള്‍ പോസ്റ്റിന് കമന്റുമായി എത്തിയത്.' ഇത് ബോളിവുഡില്‍ മാത്രം, ഒരേ ഫ്രെയിമില്‍ ഒരു നടന്‍ തീ പന്തവും മറ്റൊരു താരം ബാറ്ററി ടോര്‍ച്ചും വഹിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ആര്‍ഐപി ലോജിക്.'ജാക്വലിന്‍ ബാറ്ററി ടോര്‍ച്ച് ഉപയോഗിക്കുന്നു, അക്ഷയ് കുമാര്‍ ചുറ്റും നോക്കാന്‍ മഷാല്‍ ഉപയോഗിക്കുന്നു. സംവിധായകന്റെ കണ്ണിലൂടെ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നു' തുടങ്ങിയ കമന്റുകളാണ് ഉയരുന്നു.

പരമാണു, തേരേ ബിന്‍ ലാദന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനയ അഭിഷേക് ശര്‍മ്മയാണ് രാംസേതു സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എന്റര്‍ടൈന്മെന്റ് എന്നിവര്‍ക്കൊപ്പം ആമസോണ്‍ പ്രൈം വിഡിയോയും ചിത്രത്തിന്റെ നിര്‍മാതാവാണ്. ഇത് ആദ്യമായാണ് പ്രൈം വിഡിയോ സിനിമാ നിര്‍മാണ മേഖലയിലേക്ക് കടക്കുന്നത്. ചിത്രം ഈ വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍ എത്തും.

Story Highlights; Netizens on Akshay Kumar's 'Ram Sethu' poster

Next Story