Top

'മൊത്തത്തില്‍ ഇഷ്ടപ്പെട്ടു, ഗംഭീര പ്രകടനം'; ആലിയയുടെ 'ഡാര്‍ലിംഗ്‌സി'നെക്കുറിച്ച് മലൈക

ആഗസ്റ്റ് അഞ്ച് മുതല്‍ നെറ്റ്ഫ്ളിക്‌സിലൂടെയായിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്

10 Aug 2022 5:42 AM GMT
ഫിൽമി റിപ്പോർട്ടർ

മൊത്തത്തില്‍ ഇഷ്ടപ്പെട്ടു, ഗംഭീര പ്രകടനം; ആലിയയുടെ ഡാര്‍ലിംഗ്‌സിനെക്കുറിച്ച് മലൈക
X

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 'ഡാര്‍ലിംഗ്‌സി'നെ പ്രശംസിച്ച് മലൈക അറോറ. സിനിമ മൊത്തത്തില്‍ ഇഷ്ടമായെന്നും അതിഗംഭീര പ്രകടനമാണെന്നും നടി പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മലൈകയുടെ പ്രതികരണം.

ഡാര്‍ലിംഗ്‌സിനെയും ആലിയയുടെ പ്രകടനത്തെയും പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. മികച്ച കഴിവുള്ള കലാകരിയാണ് ആലിയ എന്നും ഓരോ പ്രകടനത്തിലൂടെയും അത് വ്യക്തമാണ് എന്നുമാണ് കരീന കപൂര്‍ പറഞ്ഞത്. ഇങ്ങനെയൊരു സിനിമ ചെയ്തതിന് ഡാര്‍ലിംഗ്‌സിന് നന്ദി എന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

ആഗസ്റ്റ് അഞ്ച് മുതല്‍ നെറ്റ്ഫ്ളിക്‌സിലൂടെയായിരുന്നു ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. വിജയ് ശര്‍മ്മയാണ് സിനിമയിലെ നായകന്‍. ചിത്രത്തില്‍ ആലിയയും വിജയ്‌യും പ്രണയിച്ച് വിവാഹിതരാകുന്നവരാണ്. പിന്നീട് ഭര്‍ത്താവില്‍ നിന്നുണ്ടാകുന്ന ക്രൂരപീഡനവും തുടര്‍ന്നുള്ള ഭാര്യയുടെ പ്രതികാരവുമാണ് ഡാര്‍ലിംഗ്‌സിന്റെ ഇതിവൃത്തം.

ഡാര്‍ക്ക് കോമഡി വിഭാഗത്തിലുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജാസ്മീത് കെ റീന്‍ ആണ്. ചിത്രത്തില്‍ ഷെഫാലി ഷാ ആണ് ആലിയയുടെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേര്‍ണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും ഷാരുഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചത്രത്തിന്റെ നിര്‍മ്മാണം. 75 കോടി രൂപയ്ക്കാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സിന് വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

Story Highlights; Malaika Arora says Aliya's brilliant performances in Darlings and totally lovessss

Next Story