Top

'പൃഥ്വിരാജി'നെതിരെ കർണി സേന; ''രജ്പുത് സമുദായത്തെ അവഹേളിക്കുന്നു''

ചിത്രത്തിലെ നായികയായ മാനുഷി ചില്ലാറിൻറെ വസ്ത്രധാരണത്തിലും സേന രൂക്ഷമായി ഹർജിയിൽ വിമർശിക്കുന്നുണ്ട്

4 Feb 2022 8:13 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജിനെതിരെ കർണി സേന; രജ്പുത് സമുദായത്തെ അവഹേളിക്കുന്നു
X

ബോളിവുഡ് താരം അക്ഷയ് കുമാറും മാനുഷി ചില്ലാറും ഒന്നിച്ചെത്തുന്ന ചരിത്ര സിനിമ 'പൃഥ്വിരാജി'നെതിരെ കാർണി സേന. അലഹബാദ് കോടതിയിലാണ് ഇതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയുമായി കർണി സേന എത്തിയത്. റിലീസ് നിരോധിക്കണമെന്ന ആവശ്യമാണ് സേന മുന്നോട്ടു വെക്കുന്നത്. ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേനയുടെ ദേശീയ ഉപാധ്യക്ഷ സംഗീത സിംഗാണ് പൊതു താൽപര്യ കോടതിയിൽ സമർപ്പിച്ചത്.

സാമ്രാജ് പൃഥ്വിരാജ് ചൌഹാൻ എന്ന് ഉപയോഗിക്കുന്നതിന് പകരമായി പൃഥ്വിരാജ് എന്ന് പേരിടുന്നത്, രജ്പുത് സമുദായത്തെ അവഹേളിക്കുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നുമാണ് എന്ന് ഹർജിയിൽ പറയുന്നു. യഷ് രാജ് ഫിലിംസിനും ആദിത്യ ചോപ്രയ്ക്കും ചന്ദ്രപ്രകാശ് ദ്വിവേദിക്കും എതിരായാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികയായ മാനുഷി ചില്ലാറിൻറെ വസ്ത്രധാരണത്തിലും സേന രൂക്ഷമായി ഹർജിയിൽ വിമർശിക്കുന്നുണ്ട്.

ടീസറിൽ കാണിച്ചിരിക്കുന്നത് തെറ്റായ ധാരണ നൽകുന്നതാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വസ്തുതകളെ വളച്ചൊടിക്കുന്നു എന്നിങ്ങനെയാണ് പരാതിയിൽ പറയുന്നത്. ജസ്റ്റിസ് അട്ടൌ റ്ഹമാൻ മസൂദിയും ജസ്റ്റിസ് നരേന്ദ്ര കുമാർ ജോഹറിയും അടങ്ങിയ ബെഞ്ച് പ്രിഥ്വിരാജ് എന്ന ചിത്രത്തിൻറെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

2020ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പിന്നാലെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുൻ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ആൾ ഇന്ത്യാ സമാജ് പരിഷ്‌കരണ സമിതി അധ്യക്ഷൻ ഹർചന്ദ് ഗുജ്ജാർ രംഗത്തെത്തിയിരുന്നു. ചരിത്ര യാഥാർത്ഥ്യങ്ങൾ ചിത്രത്തിൽ അവതരിപ്പിക്കരുതെന്നും എവിടെയെങ്കിലും അത്തരം പരാമർശങ്ങൾ നടത്തുന്നുണ്ടെങ്കിൽ അത് സത്യസന്ധമായിരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.


Next Story