Top

'അതിന് ഒരു ഉറച്ച മനസ്സ് വേണം'; പിതൃദിനത്തിൽ സിംഗിൾ പാരൻ്റ്സിന് കരൺ ജോഹറിന്റെ ആശംസകൾ

19 Jun 2022 10:52 AM GMT
ഫിൽമി റിപ്പോർട്ടർ

അതിന് ഒരു ഉറച്ച മനസ്സ് വേണം; പിതൃദിനത്തിൽ സിംഗിൾ പാരൻ്റ്സിന് കരൺ ജോഹറിന്റെ ആശംസകൾ
X

പിതൃ ദിനത്തിൽ സിംഗിൾ പാരൻ്റ്സിന് ആശംസകൾ അറിയിച്ച് ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ. കുട്ടികളുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമത്തിലൂടെ കരൺ ജോഹറിൻ്റെ സന്ദേശം.

"അമ്മയുടെ അനുഗ്രഹവും, സ്നേഹവും, സമയവും, പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ എനിക്ക് ഈ തീരുമാനം എടുക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. ഞങ്ങളുടെ സ്നേഹത്തിന്റെ ചിറകുകൾക്ക് കീഴെയുള്ള കാറ്റാണ് അമ്മ." അദ്ദേഹം എഴുതി.

അമ്മയോടുള്ള നന്ദിക്കൊപ്പം കുട്ടികളെ തൻ്റെ ജീവിതത്തിലേയ്ക്ക് കുണ്ടുവന്നതിന് പ്രപഞ്ചത്തോട് കൂടി നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. "എന്റെ കുട്ടികൾ!!! റൂഹിയേയും യാഷിനേയും എൻ്റെ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നതിന് ഞാൻ ഈ പ്രപഞ്ചത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലും ഇല്ല. എനിക്കും എല്ലാ സിംഗിൾ പാരൻ്റ്സിനും പിതൃദിനാശംസകൾ. ഇവരെ വളർത്താൻ രണ്ടുപേർ വെണമെന്ന് നിർബന്ധമില്ല. ഒരു ഉറച്ച മനസ്സ് മാത്രം മതി. അതെനിക്കുണ്ടെന്ന് എനിക്കറിയാം" അദ്ദേഹം കൂട്ടിച്ചേർത്തു.

വാടക ഗർഭധാരണത്തിലൂടെ 2017ൽ ആയിരുന്നു കരണിന് രണ്ട് ഇരട്ടക്കുട്ടികൾ ജനിച്ചത്.

Story highlights: karan johar's message for single parents on fathers day

Next Story