Top

അമിത ആത്മവിശ്വാസം, റിലീസിന് മുമ്പ് ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് തീരുമാനം; 'ധാക്കഡി'ന്റെ നഷ്ടം 78 കോടി

15 Jun 2022 12:18 PM GMT
ഫിൽമി റിപ്പോർട്ടർ

അമിത ആത്മവിശ്വാസം, റിലീസിന് മുമ്പ് ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് തീരുമാനം; ധാക്കഡിന്റെ നഷ്ടം 78 കോടി
X

കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ധാക്കഡി'ന് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മുടക്കു മുതല്‍ പോലും ലഭിച്ചില്ലെന്ന് മാത്രമല്ല വലിയ നഷ്ടവും ധാക്കഡിന് ഉണ്ടായി. ചിത്രത്തിന് 78 കോടിയാണ് നര്‍മ്മാതാക്കളുടെ നഷ്ടം. 85 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് ആഗോളതലത്തില്‍ 6 കോടി മാത്രമാണ് നേടാനായത്.

തിയേറ്ററില്‍ കൂപ്പുകുത്തിയ ധാക്കഡ് ഒടിടിയിലും പ്രതിസന്ധി നേരിടുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ വിറ്റ് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ റിലീസിന് മുമ്പ് ഒടിടി സാറ്റ്‌ലൈറ്റ് അവകാശം വില്‍ക്കേണ്ടതില്ലെന്ന തീരുമാനം ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എടുത്തിരുന്നു. സിനിമ പല അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും തങ്ങള്‍ക്ക് നല്ല ഡീല്‍ ലഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചു. ഈ അമിത ആത്മവിശ്വാസം വലിയ നഷ്ടത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇതോടെ ലഭിക്കാവുന്ന ചെറിയ വിലയില്‍ ചിത്രം വില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കങ്കണയുടെ കരിയറിലെ ഏറ്റവും മോശം പ്രതികരണവും കളക്ഷനും ലഭിക്കുന്ന ചിത്രമാണ് ധാക്കഡ് എന്നാണ് വിലയിരുത്തല്‍. തിയേറ്ററുകളില്‍ അളുകള്‍ എത്താത്ത കാരത്താല്‍ പല പ്രദര്‍ശനങ്ങളും റദ്ദ് ചെയ്യുന്ന അവസ്ഥയും ഉണ്ടായിരുന്നു.

തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് 'ധാക്കഡ്'. 'കാട്ടി ബാട്ടി', 'രന്‍ഗൂണ്‍', 'മണികര്‍ണിക', 'ജഡ്ജ്‌മെന്റല്‍ ഹേ ക്യാ', 'പങ്ക', 'തലൈവി' എന്നീ സിനിമകള്‍ക്കും ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Story Highlights; Kangana Ranaut's film incurs losses of Rs 78 Cr

Next Story