'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം'; ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്കാന് ഇലോണ്‍ മസ്കിനോട് കങ്കണ
തുടര്‍ച്ചയായി നിയമ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് കങ്കണയുടെ അക്കൗണ്ട് അധികൃതര്‍ ബാന്‍ ചെയ്തത്
29 Oct 2022 2:08 AM GMT
ഫിൽമി റിപ്പോർട്ടർ

സാമൂഹിക മാധ്യമങ്ങളില്‍ തന്റെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാറുള്ള താരമാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. വിമര്‍ശനം അല്‍പ്പം കൂടിപ്പോയതിന്റെ പേരില്‍ നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ബാന്‍ ചെയ്യുകയുണ്ടായി. ട്വിറ്ററിന്റെ നിയന്ത്രണം ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ തന്റെ അക്കൗണ്ട് തിരികെ നല്‍കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് കങ്കണ.
തന്റെ ആരാധകന്റെ ട്വീറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് തനിക് ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കണമെന്ന് നടി ആവശ്യപ്പെട്ടത്. കങ്കണയുടെ ബ്ലോക്ക് ചെയ്ത അക്കൗണ്ടിന്റെയും സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് 'ആവിഷ്കാര-അഭിപ്രായ സ്വതാന്ത്ര്യം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ആരാധകന് കുറിച്ചത്. ഇലോണ്‍ മസ്കിനെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് കങ്കണ പങ്കുവച്ചത്.
'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം', എന്ന സ്റ്റിക്കര്‍ കമന്റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ട്വിറ്ററിലെ സുഹൃത്തുക്കളെ മിസ് ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു. ട്വിറ്റര്‍ വാങ്ങിയതിനു പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ഇലോണ്‍ മസ്കിന്റെ വാര്‍ത്ത പങ്കുവെച്ച് അതിന് 'കൈയ്യടിക്കുന്ന' സ്മൈലി ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാം പോസ്റ്റും കങ്കണ പങ്കുവെച്ചിട്ടുണ്ട്.

കമ്പനി സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാള്‍, കമ്പനി സിഎഫ്ഒ, ലീഗല്‍ പോളിസി ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി എന്നിവരെ മസ്ക് പിരിച്ചുവിട്ടിരുന്നു. കോടതി നിര്‍ദേശമനുസരിച്ച് കരാര്‍ നടപ്പിലാക്കാനുള്ള കാലാവധി തീരാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളപ്പോള്‍ ആണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽനിന്നും പിന്നോക്കം പോയ മസ്കിനെ കോടതിയിൽ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
തുടര്‍ച്ചയായി നിയമ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് കങ്കണയുടെ അക്കൗണ്ട് അധികൃതര്‍ ബാന്‍ ചെയ്തത്. ബംഗാളില്‍ രാഷ്ട്രപതിയുടെ ഭരണമാക്കണമെന്ന് കങ്കണ പറഞ്ഞിരുന്നു. അതിന് പുറമെ ബംഗാളില്‍ ആക്രമണങ്ങള്‍ നടക്കുന്നു എന്ന പ്രചരിപ്പിക്കുന്നതിനായുള്ള ഹാഷ്ടാഗ് ബംഗാള്‍ ബേണിങ്ങ് എന്ന സൈബര്‍ ക്യാപെയിനിന്റെ ഭാഗമായിരുന്നു കങ്കണ . ഇതേ തുടര്‍ന്നാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ ബാന്‍ ചെയ്തത്.
Story Highlights; Kangana Ranaut asks Elon Musk to restore Twitter account