Top

കത്രീന-വിക്കി വിവാഹത്തിന് അതിഥികൾ എത്തിതുടങ്ങി; രഹസ്യ കോഡില്ലെങ്കിൽ പുറത്തു നിൽക്കേണ്ടി വരും

വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും പുറത്തു വരുന്നുണ്ട്.

7 Dec 2021 6:39 AM GMT
ഫിൽമി റിപ്പോർട്ടർ

കത്രീന-വിക്കി വിവാഹത്തിന് അതിഥികൾ എത്തിതുടങ്ങി; രഹസ്യ കോഡില്ലെങ്കിൽ പുറത്തു നിൽക്കേണ്ടി വരും
X

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് ഏറെ ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ നടക്കുന്ന വിവാഹത്തിൻരെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോർട്ടിൽ വച്ചാണ് വിവാഹം ചടങ്ങുകൾ നടക്കുക. കഴിഞ്ഞ ദിവസം തന്നെ വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലെത്തിയിരുന്നു. ഇപ്പോൾ വിവാഹ ചടങ്ങിൽ അതിഥികളായി എത്തുന്നവരെ കുറിച്ചും റിപോർട്ടുകൾ വരുന്നു.

വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും പുറത്തു വരുന്നുണ്ട്. നേഹ ധുപിയയും ഭർത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭർത്താവ് കബിർ ഖാനും, രവീണ ടണ്ഠനുമുൾപ്പെടെയുള്ളവർ മുംബൈ വിമാനത്താവളത്തിൽ എത്തിയ ചിത്രങ്ങളാണ് പ്രചാരം നേടുന്നത്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് അതിഥികൾക്ക് നൽകുമെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ഉപയോഗിക്കാൻ സാധിക്കു എന്നും ഫോണുകൾ പോലും സ്ഥലത്ത് അനുവദിക്കില്ലെന്നുമൊക്കെയുള്ള റിപോർട്ടുകൾ പുറത്തു വന്നിരുന്നു.വിവാഹത്തിൽ പങ്കെടുക്കാൻ 120 പേർക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.


വിവാഹത്തിനുള്ള അതിഥികൾ കൊവിഡ് വാക്സിൻ സ്വീകരിച്ചവരും ആർടി പിസിആർ പരിശോധന നടത്തിയവരും ആയിരിക്കണം. വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇനി ഇരുവരുടെയും വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകൾക്കായാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കാത്തിരിക്കുന്നത്.

Next Story