ഒടുവിൽ വലീദ് ആയി ഫർഹാൻ അക്തർ പ്രത്യക്ഷപ്പെട്ടു; 'മിസ് മാർവൽ' നാലാം എപ്പിസോഡ്
മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് മിസ് മാർവൽ
29 Jun 2022 1:48 PM GMT
ഫിൽമി റിപ്പോർട്ടർ

മാർവലിലെ ഇന്ത്യൻ സാന്നിധ്യമാകാൻ ബോളിവുഡ് താരം ഫർഹാൻ അക്തർ എത്തുന്നു എന്ന വർത്തകൾ ഇന്ത്യയിലെ മാർവൽ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നാലാം എപ്പിസോഡിൽ താരം എത്തുകയാണ് എന്ന വാർത്ത കൂടി പങ്കുവയ്ക്കുകയാണ് മാർവൽ. 'മിസ് മാർവൽ' സീരിസിന്റെ നാലാം എപ്പിസോഡിന്റെ പ്രോമോ വിഡിയോയും മാർവലിന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
വലീദ് എന്നാണ് ഫർഹാന്റെ കഥാപാത്രത്തിന്റെ പേര്. മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് മിസ് മാർവൽ. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കൻ പെൺകുട്ടിയായ കമലാ ഖാൻ സൂപ്പർഹീറോയായി മാറുന്നതാണ് കഥ.
ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹൻ കപൂർ എന്നിവരാണ് മറ്റ് താരങ്ങൾ. ജൂണ്‍ എട്ട് മുതൽ ആരംഭിച്ച സീരിസിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആറ് എപ്പിസോഡുകളായാണ് 'മിസ് മാർവൽ' ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് സ്റ്റാൻഡ് അപ്പ് കൊമേഡിയനും തിരക്കഥാകൃത്തുമായ ബിഷ കെ അലിയാണ് മിസ് മാർവലിന്റെ സൃഷ്ടാവ്.
Story highlights: Farhan Akhtar finally appeared as Waleed; The fourth episode of 'Miss Marvel'