Top

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പാ രഞ്ജിത്ത്; ഒരുങ്ങുന്നത് ബിര്‍സ മുണ്ഡെയുടെ ബയോപിക്

'ബിര്‍സ' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്

25 Feb 2022 4:38 PM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പാ രഞ്ജിത്ത്; ഒരുങ്ങുന്നത് ബിര്‍സ മുണ്ഡെയുടെ ബയോപിക്
X

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകന്‍ പാ രഞ്ജിത്ത്. ആദിവാസി നേതാവായിരുന്നു ബിര്‍സ മുണ്ഡെയുടെ ബയോപിക്കാണ് ഒരുങ്ങുന്നത്. 'ബിര്‍സ' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. തന്റെ ആദ്യ ഹിന്ദി ചിത്രത്തിനായി ഇതിലും മികച്ച പ്രൊജക്റ്റ് തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

'എന്റെ ആദ്യ ഹിന്ദി ചിത്രത്തിനായി എനിക്ക് ഇതിലും മികച്ച ഒരു പ്രൊജക്റ്റ് തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നില്ല. ചിത്രത്തിന് പിന്നിലെ തിരക്കഥയും ഗവേഷണവും വളരെ വലിയ പ്രക്രിയയാണ്. ബിര്‍സയുടെ ജീവിതത്തില്‍ നിന്നും, സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ബോധ്യത്തില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. ഗവേഷണത്തിലും തിരക്കഥാരചനയിലും ക്ഷമ കാണിച്ചതിന് നിര്‍മ്മാതാക്കള്‍ക്ക് നന്ദി'.- പാ രഞ്ജിത്ത് പറഞ്ഞു.

ഷരീന്‍ മന്ത്രിയും കിഷോര്‍ അറോറയുടെ നമ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നമ പിക്ചേഴ്സില്‍, രസിപ്പിക്കുന്നതും പ്രചോദനം നല്‍കുന്നതുമായ കഥകള്‍ പറയാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. ചിത്രത്തിനായി ടീം തീവ്രമായ ഗവേഷണം നടത്തിയിട്ടുണ്ട്, കൂടാതെ ബിര്‍സയുടെ കഥ സജീവമാക്കുകയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മാതാവ് ഷരീന്‍ മന്ത്രി പറഞ്ഞു,

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ജീവിച്ചിരുന്ന ആദിവാസി സാതന്ത്ര്യ സമരനേതാവായിരുന്നു ബിര്‍സ മുണ്ഡെ. മുണ്ഡ എന്ന ആദിവാസി വിഭാഗത്തില്‍ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ മുണ്ഡ ആദിവാസികളുടെ 'ഉല്‍ഗുലാന്' (സ്വാതന്ത്ര്യസമരത്തിന്) നേതൃത്വം നല്‍കി. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ഇദ്ദേഹം മാത്രമാണ്.

Story Highlights; Director Pa Ranjith to make Bollywood debut with Birsa Munda biopic

Next Story