Top

'പാപ്പരാസികൾക്ക് നന്ദി'; മകളുടെ ചിത്രം പ്രസിദ്ധീകരിക്കാത്തതിന് നന്ദിയറിയിച്ച് ദമ്പതികൾ

'രക്ഷിതാക്കൾ എന്ന നിലയിൽ, ചിത്രങ്ങൾ/വീഡിയോകൾ എടുത്ത ചുരുക്കം ചിലരോട് ഞങ്ങൾ അഭ്യർത്ഥന മുന്നോട്ട് വച്ചിരുന്നു. അവരും ഞങ്ങളെ പിന്തുണയ്ക്കണം'

19 Dec 2021 3:30 PM GMT
ഫിൽമി റിപ്പോർട്ടർ

പാപ്പരാസികൾക്ക് നന്ദി; മകളുടെ ചിത്രം പ്രസിദ്ധീകരിക്കാത്തതിന് നന്ദിയറിയിച്ച് ദമ്പതികൾ
X

മകൾ വാമികയുടെ ചിത്രങ്ങളും വിഡിയോയും പരസ്യപ്പെടുത്തതിൽ നന്ദി പറഞ്ഞ് അനുഷ്ക ശർമ്മ. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കൻ പര്യടനത്തിനായി വിമാനത്താവളത്തിൽ കായികതാരം വിരാട് കൊഹ്‌ലിക്കൊപ്പം അനുഷ്കയും മകളും എത്തിയിരുന്നു. വാഹനത്തിൽ നിന്നും വിരാട് ഇറങ്ങിയപ്പോൾ തന്നെ മകളുടെ ഫൊട്ടോ പകർത്തരുതെന്ന് കോഹ്‌ലി അഭ്യർത്ഥിച്ചു. അതിനുശേഷമാണ് വാമികയെയും കൊണ്ട് അനുഷ്ക പുറത്തിറങ്ങിയത്. ഇപ്പോൾ മകളുടെ മുഖം പ്രസിദ്ധീകരിക്കാത്തതിൽ ഇൻസ്റ്റഗ്രാമിലൂടെ താരം നന്ദി അറിയിച്ചിരിക്കുകയാണ്.

"വാമികയുടെ ചിത്രങ്ങളും വിഡിയോയും പ്രസിദ്ധീകരിക്കാത്തതിന് ഇന്ത്യൻ പാപ്പരാസികളോടും മിക്ക മാധ്യമ സാഹോദര്യങ്ങളോടും ഞങ്ങൾ നന്ദി പറയുന്നു. രക്ഷിതാക്കൾ എന്ന നിലയിൽ, ചിത്രങ്ങൾ/വീഡിയോകൾ എടുത്ത ചുരുക്കം ചിലരോട് ഞങ്ങൾ അഭ്യർത്ഥന മുന്നോട്ട് വച്ചിരുന്നു. അവരും ഞങ്ങളെ പിന്തുണയ്ക്കണം. ഞങ്ങൾ ഞങ്ങളുടെ മകൾക്കായി സ്വകാര്യത കൊടുക്കാൻ ആഗ്രഹിക്കുന്നു, മാധ്യമങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും സ്വതന്ത്രമായി അവളുടെ ജീവിതം നയിക്കാൻ അവൾക്ക് അവസരം നൽകുന്നതിന് ഞങ്ങളുടെ പരമാവധി ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവൾക്ക് അറിവുണ്ടാകുന്ന പ്രായംവരെ മാത്രമേ ഞങ്ങൾക്ക് അവളുടെ ചലനം നിയന്ത്രിക്കാൻ കഴിയുകയുള്ളു, അതിനാൽ നിങ്ങളുടെ പിന്തുണയും ഞങ്ങൾക്ക് ആവശ്യമാണ്. ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യാതിരിക്കാൻ ശ്രമിച്ചതിന് ഫാൻ ക്ലബിന്റെ ആളുകൾക്കും പ്രത്യേക നന്ദി" എന്നാണ് അനുഷ്ക പോസ്റ്റ് ചെയ്തത്.


പാപ്പരാസികളിൽ നിന്നും മകളെ അകറ്റി നിർത്താൻ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മകൾ ജനിച്ചപ്പോൾ തന്നെ അവളുടെ ചിത്രങ്ങൾ പകർത്തരുതെന്ന് കോഹ്‌ലി അഭ്യർത്ഥിച്ചിരുന്നു.

Next Story