Top

'കരണ്‍ ജോഹറിനെ കാണാന്‍ സാധിച്ചത് മാതാപിതാക്കള്‍ കാരണം'; നെപ്പോട്ടിസത്തെക്കുറിച്ച് അനന്യ

ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെയുടെയും പ്രശസ്ത കോസ്റ്റിയൂം ഡിസൈനര്‍ ഭാവന പാണ്ഡെയുടെയും മകള്‍ ആണ് അനന്യ പാണ്ഡെ

4 Jun 2022 11:06 AM GMT
ഫിൽമി റിപ്പോർട്ടർ

കരണ്‍ ജോഹറിനെ കാണാന്‍ സാധിച്ചത് മാതാപിതാക്കള്‍ കാരണം; നെപ്പോട്ടിസത്തെക്കുറിച്ച് അനന്യ
X

ബോളിവുഡ് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ച്‌നടി അനന്യ പാണ്ഡെ. സിനിമയിലേക്ക് എത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും അത് മറികടക്കാന്‍ തന്റെ കുടുംബത്തിന്റെ സിനിമാ പശ്ചാത്തലം സഹായകമായിട്ടുണ്ടെന്നും താരം പറഞ്ഞു.

കരണ്‍ ജോഹറിനെ കാണാന്‍ കഴിഞ്ഞത് മാതാപിതാക്കള്‍ കാരണം ലഭിച്ച അവസരമാണെന്നും അനന്യ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് നടന്‍ ചങ്കി പാണ്ഡെയുടെയും പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ഭാവന പാണ്ഡെയുടെയും മകള്‍ ആണ് അനന്യ പാണ്ഡെ.

'എനിക്ക് കരണ്‍ ജോഹറിനെ കാണാന്‍ കഴിയുന്നത് എന്റെ മാതാപിതാക്കള്‍ കാരണം ലഭിച്ച അവസരമാണ്. നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങള്‍ക്കും സിനിമയില്‍ പ്രവേശനം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവേശനം ലഭിച്ചു, എന്നാല്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ ആളുകള്‍ അവരുടെ പണം നിങ്ങളില്‍ നിക്ഷേപിക്കില്ല. ഇന്‍ഡസ്ട്രികള്‍ നിലനില്‍ക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനില്‍ക്കും. അത് ബോളിവുഡില്‍ മാത്രമല്ല' - അനന്യ വ്യക്തമാക്കി.

ശകുന്‍ ബത്ര സംവിധാനം ചെയ്ത 'ഗെഹ്‌രായിയാന്‍' ആണ് അനന്യ പാണ്ഡേയുടേതായി അവസാനം ഇറങ്ങിയ ചിത്രം. ദീപിക പദ്‌കോണ്‍, സിദ്ധാര്‍ത്ഥ് ചതുര്‍വേദി, ധൈര്യ കര്‍വ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആമസോണ്‍ പ്രൈമിലൂടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചില വിമര്‍ശനങ്ങള്‍ക്കും ചിത്രം വിധേയമായിരുന്നു.

Story Highlights; Ananya Panday talked about nepotism in Bollywood

Next Story

Popular Stories