Top

'മാൻ വിത്ത് എ ബിഗ് ഹാർട്ട്'; പ്രളയക്കെടുതിയിൽ അകപ്പെട്ട അസമിന് അമീറിന്റെ കൈത്താങ്ങ്

25 ലക്ഷം രൂപയുടെ സഹായമാണ് അമീർ ഖാൻ നൽകിയത്.

30 Jun 2022 4:48 AM GMT
ഫിൽമി റിപ്പോർട്ടർ

മാൻ വിത്ത് എ ബിഗ് ഹാർട്ട്; പ്രളയക്കെടുതിയിൽ അകപ്പെട്ട അസമിന് അമീറിന്റെ കൈത്താങ്ങ്
X

വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന അസമിന് ബോളിവുഡ് താരം അമീർ ഖാന്റെ സാമ്പത്തിക സഹായം. അസം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപയുടെ സഹായമാണ് അമീർ ഖാൻ നൽകിയത്.

22 ലക്ഷത്തിൽ അധികം ആളുകളെ ബാധിച്ച വെള്ളപ്പൊക്കത്തിൽ 126 പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ബഹുഭൂരിപക്ഷവും ഈ ദുരന്തത്തിന്റെ ദുരിതം അനുഭവിക്കുന്നതിനാൽ, ഒരു സഹായവും കുറവായി കാണുന്നില്ലെന്ന് സംഭാവനയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമത ബിശ്വാസ് ശർമ്മ പറഞ്ഞു.

"മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദാര സംഭാവനയായി 25 ലക്ഷം രൂപ നൽകി നമ്മുടെ സംസ്ഥാനത്തെ പ്രളയബാധിതരായ ജനങ്ങൾക്ക് സഹായ ഹസ്തം നീട്ടി പ്രശസ്ത ബോളിവുഡ് നടാൻ അമീർ ഖാൻ. അദ്ദേഹത്തിന്റെ ഉത്കണ്ഠയ്ക്കും ഉദാരതയ്ക്കും എന്റെ ആത്മാർത്ഥമായ നന്ദി," അദ്ദേഹം തന്റെ ട്വിറ്റർ ഹാൻ്റിലിൽ കുറിച്ചു.

നിരവധിപേരാണ് അമീർ ഖാന് അഭിനന്ദനവുമായി രംഗത്തുവരുന്നത്. 'മാൻ വിത്ത് എ ബിഗ് ഹാർട്ട്' എന്നാണ് ആരാധകർ അമീറിനെ വിശേഷിപ്പിച്ചത്.

Story highlights: Aamir Khan's financial aid to flood-hit Assam; Fans calling him 'Man With A Big Heart'

Next Story