Top

'രാഷ്ട്രീയത്തിലേക്കില്ല'; സിനിമ ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്ന് അക്ഷയ് കുമാര്‍

അഭിനേതാവെന്ന നിലയില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് അക്ഷയ് കുമാര്‍

5 July 2022 2:44 AM GMT
ഫിൽമി റിപ്പോർട്ടർ

രാഷ്ട്രീയത്തിലേക്കില്ല; സിനിമ ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്ന് അക്ഷയ് കുമാര്‍
X

രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമര്‍. സിനിമ ചെയ്യുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് താരം വ്യക്തമാക്കി. ലണ്ടനിലെ പാല്‍ മാളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സില്‍ നടന്ന ഹിന്ദുജാസ് ആന്‍ഡ് ബോളിവുഡ് എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

അഭിനേതാവെന്ന നിലയില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ സാധ്യമായതെല്ലാം താന്‍ ചെയ്യുന്നുണ്ട് അക്ഷയ് കുമാര്‍പറഞ്ഞു. താന്‍ 150 സിനിമകള്‍ ചെയ്തിട്ടുണ്ട്. വാണിജ്യ സിനിമകള്‍ ചെയ്യുന്നു. ചിലപ്പോള്‍ സാമൂഹിക പ്രശ്‌നങ്ങളും. എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തത് 'രക്ഷാബന്ധന്‍' ആണ്. താന്‍ വര്‍ഷത്തില്‍ മൂന്ന് നാല് സിനിമകള്‍ ചെയ്യുന്നുവെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.

ഇതാദ്യമായല്ല രാഷ്ട്രീയത്തില്‍ ചേരുന്നത് സംബന്ധിച്ച ചോദ്യത്തിന് അക്ഷയ് പ്രതികരിക്കുന്നത്. 2019 ല്‍ ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയിലും താരം പ്രതികരിച്ചിരുന്നു. സംസാരിക്കവെ അക്ഷയ് മറുപടി നല്‍കിയിരുന്നു. 'ഒരിക്കലുമില്ല, ഞാന്‍ സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സിനിമകളെ സ്‌നേഹിക്കുന്നു, എന്റെ സിനിമകളിലൂടെ ഞാന്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നു. ഇതാണ് എന്റെ ജോലി' എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.

'സാമ്രാട്ട് പൃഥ്വിരാജ്' ആണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം തിയേറ്ററുകളില്‍ നിന്നു നേടാനായില്ല. 80 കോടിക്ക് മുകളില്‍ മാത്രമാണ് ചിത്രത്തിന്റെ കളക്ഷന്‍. അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രമാണിതെന്നാണ് വിലയിരുത്തല്‍. തിയേറ്ററുകളിലെ വന്‍ പരാജയത്തിന് ശേഷം സാമ്രാട്ട് പൃഥ്വിരാജിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയില്‍ സിനിമ ലഭ്യമാണ്.

Story Highlights; Akshay Kumar ruled out joining politics saying happy doing films

Next Story