Top

ബാഹുബലിയ്ക്കും മേലെ; പ്രഭാസിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാകാൻ 'ആദിപുരുഷ്' എത്തുന്നു

ബാഹുബലി ചിത്രങ്ങൾക്ക് 200ൽ താഴെ മാത്രമാണ് ചെലവായത്

1 Jun 2022 8:54 AM GMT
ഫിൽമി റിപ്പോർട്ടർ

ബാഹുബലിയ്ക്കും മേലെ; പ്രഭാസിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാകാൻ ആദിപുരുഷ് എത്തുന്നു
X

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ചിത്രത്തിന് ശേഷം പ്രഭാസിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കൂടി ഒരുങ്ങുകയാണ്. നേരത്തെ വാർത്തകളിൽ ഇടം നേടിയ 'ആദിപുരുഷ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് പുറത്തു വരുന്നത്. പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഒരുങ്ങുന്നത്. പ്രിന്റിങ്ങിനും പബ്ലിസിറ്റിക്കും പുറമെ 500 കോടി മുതൽ മുടക്കിലാണ് 'ആദിപുരുഷ്' എത്തുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം ബാഹുബലി ചിത്രങ്ങൾക്ക് 200ൽ താഴെ മാത്രമാണ് ചെലവായത്.

ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഭഗവാൻ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഹനുമാനായി സണ്ണി സിംഗും സീതയായി കൃതി സനോണുമാണ് അഭിനയിക്കുക. ഈ വർഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

'തന്‍ഹാജി' എന്ന ബോളിവുഡ് പീരേഡ് ഡ്രാമയാണ് ഓം റാവത്ത് സംവിധാനം ചെയ്ത അവസാനത്തെ ചിത്രം. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ തന്നെയായിരുന്നു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാഹുബലിക്ക് ശേഷം ആരാധകര്‍ റിലീസ് കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് 'ആദിപുരുഷ്'.

Story highlights: Above Bahubali'; Adipurush' is coming to be the big budget movie of Prabhas' career

Next Story