Top

ഇന്ത്യയിൽ റോയൽ എൻഫീൽഡിന് തീവില; പുതുക്കിയ നിരക്ക് ഇങ്ങനെ

ക്ലാസിക്ക്350, 650സിസി ട്വിൻ എന്നീ മാേഡലുകലുടെ വിലയാണ് ഉയർത്തിയിരിക്കുന്നത്

8 May 2022 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയിൽ റോയൽ എൻഫീൽഡിന് തീവില; പുതുക്കിയ നിരക്ക് ഇങ്ങനെ
X

മാറ്റങ്ങൾ ഏറെ ഉണ്ടായിട്ടും ഇന്ത്യൻ യുവത്വത്തിന്റെ എക്കാലത്തെയും സ്വപ്‍ന ടൂ വീലറാണ് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ . തലമുറകളായി ഈ ഇഷ്ടങ്ങൾക്ക് കുറവു വന്നിട്ടില്ല. ഇന്ത്യൻ വിപണിയിൽ കാലങ്ങളായി തല ഉയർത്തി നിൽക്കുന്ന ബ്രാൻഡാണ് റോയൽ എൻഫീൽഡ്.

ഇപ്പാേഴിതാ ക്ലാസിക്ക് 350, 650 സിസി ട്വിൻ എന്നീ പ്രശസ്ത മാേഡലുകലുടെ വില ഉയർത്തിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. മറ്റ് മോഡലുകളെ അപേക്ഷിച്ച് ഈ മോഡലുകൾക്കാണ് നിലവിൽ അധിക വില ഈടാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ ക്ലാസിക്ക് 350യുടെ ആരംഭ നിരക്ക് 1.84 ലക്ഷം രൂപയാണ്. പിന്നീട് 1.87 ലക്ഷമായി വില ഉയർന്നു. പുതുക്കിയ വില അനുസരിച്ച് മോ‍ഡലിൻ്റെ ആരംഭ തുക 1.90 ലക്ഷമാണ്. ലെെൻ വേരിയൻ്റിൻ്റെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബെെക്കിന് 2.21 ലക്ഷമാണ് വില.





വില വർധനവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് 650 സിസി ട്വിന്നിൻ്റെ ഇന്റർസെപ്റ്റർ 650, കോൺറ്റിനെന്റൽ ജിറ്റി 650 എന്നീ മോഡലുകളാണ്. 2.88 ലക്ഷം മുതൽ 3.15 ലക്ഷം വരെയാണ് ഇന്റർസെപ്പ്റ്ററിൻ്റെ തുക. കോൺറ്റിനെന്റൽ ജിറ്റി 650യുടെ പുതുക്കിയ നിരക്ക് 3.06 ലക്ഷം മുതൽ 3.32 ലക്ഷം വരെയാണ്.




പുതുക്കിയ നിരക്കനുസരിച്ച് ബെെക്കിന് യാതൊരു വിധ പരിഷ്ക്കരണവും വരുത്തിയിട്ടില്ല. വില വർധനവിൻ്റെ കാരണത്തെക്കുറിച്ച് കമ്പനി ഇതുവരെ വിശദീകരണം നൽക്കിയിട്ടില്ല. സെമികൺഡക്ട്ടേഴ്സിൻ്റെ ക്ഷാമം മൂലം നിർമ്മാണ ചിലവിലുള്ള വർധനവാണ് വിലകയറ്റത്തിനു കാരണമെന്നാണ് നിലവിലെ വിലയിരുത്തൽ.

മീറ്റിയർ 350, ഹിമാലയൻ എന്നീ മോഡലുകളുടെ ഫീച്ചറുകളിൽ കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ട്രിപ്പർ നാവിഗേഷൻ പോഡ് ഉപഭോക്താക്കൾക്ക് ഇഷ്ടാനുസൃതം തിരഞ്ഞടുക്കാം.

STORY HIGHLIGHTS: Royal Enfield Bike Gets Costlier In India; Check New Prices Here

Next Story

Popular Stories