ആരൊക്കെ ആരാണെന്ന് എല്ലാവർക്കും അറിയാം, മുഖ്യമന്ത്രി ആരെന്നുള്ള പരാമർശത്തിൽ യോഗി ആദിത്യനാഥ്

2027 നിയമസഭാ ഇലക്ഷന് ശേഷം ആരായിരിക്കും യുപി മുഖ്യമന്ത്രി എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു യോഗി

yogi adithyanath and keshav prasad

ലഖ്‌നൗ:  2027 നിയമസഭാ ഇലക്ഷന് ശേഷം ആരായിരിക്കും യുപി മുഖ്യമന്ത്രി എന്ന ചോദ്യത്തിനു ആരൊക്കെ ആരാണെന്ന് എല്ലാവർക്കുമറിയാം എന്ന് യോഗി ആദിത്യനാഥ്. എല്ലാവരും താമര ചിഹ്നത്തിലായിരിക്കും മത്സരിക്കുന്നത്. ഞാനും അതേ ചിഹ്നത്തിലാകും മത്സരിക്കുക. താമര പൂവ് എന്നത് ഞങ്ങൾക്കെല്ലാം ആണ്. ആര് ആരെന്നും ആരല്ലെന്നും എല്ലാവർക്കും അറിയാം - മുഖ്യമന്ത്രി യോഗി വ്യക്തമാക്കി. തന്നെക്കാൾ വലുതാണ് ബിജെപിയുടെ താമര ചിഹ്നമെന്നും ആ ചിഹ്നത്തിൽ ആയിരിക്കും പാർട്ടി 2027 നിയമസഭാ ഇലക്ഷനു മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൻഡിഎ എന്ന് പറയുന്നത് പല ദിക്കുകളിലേക്ക് പോകുന്ന പല വിധത്തിലുള്ള പാർട്ടികൾ അല്ലെന്നും മറിച്ച് ഒരേ മേശയിൽ മുഖാമുഖം ഇരുന്ന് തീരുമാനങ്ങൾ എടുക്കുന്ന ഒരു ടീമാണെന്നും യോഗി പറഞ്ഞു.

എൻഡിഎ ഒരു ടീം ആണെന്നു പറഞ്ഞു കൊണ്ട് സീറ്റ് തർക്കം നിലനിൽക്കുന്ന

സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും യോഗി പരിഹസിച്ചു.

സമാജ്‌വാദി പാർട്ടിക്കും കോൺഗ്രസിനും ഇതൊരു സന്ദേശമാണ്. ഗുസ്തി കളിക്കേണ്ടത് ഈ വിധമല്ലെന്നും മുഖാമുഖം ആയിരിക്കണമെന്നും യോഗി വിമർശിച്ചു. അഖിലേഷ് യാദവിൻ്റെ അയോധ്യ സന്ദർശനം രാഷ്ട്രീയ ആയുധമാക്കി അദ്ദേഹം വിമർശനമുന്നയിച്ചു. രണ്ടു വള്ളത്തിൽ കാല് വയ്ക്കുന്നവർ കാലക്രമേണ മുങ്ങിപോകുമെന്നും യോഗി പറഞ്ഞു.

യുപിയിലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. യോഗിയാണോ അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യത്തിനു അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും ഇലക്ഷനു ശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം ഉണ്ടാകൂ എന്നും കേശവ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായും പാർലമെന്ററി ബോർഡുമായും ആലോചിച്ച്, ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് തീരുമാനിക്കും. ആദിത്യനാഥുമായി തനിക്ക് ഒരിക്കലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി മുൻകൂട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാറില്ല. താമര ചിഹ്നത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും തങ്ങളുടെ സർക്കാരുകളുടെ പ്രവർത്തനമികവിലുമാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മൗര്യ പറഞ്ഞു.

Content Highlights: Uttar Pradesh Chief Minister Yogi Adityanath responded to questions about the BJP's chief ministerial candidate for the 2027 Assembly elections, stating that everyone knows who is who. He emphasised that all candidates, including himself, contest under the BJP's lotus symbol.

To advertise here,contact us