ടെൽഅവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ അറബ് പാര്‍ട്ടികള്‍ അട്ടിമറി നടത്തിയെന്ന് ആരോപിച്ച് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ടാണ് ലികുഡ് പാര്‍ട്ടി അനുയായികള്‍ രംഗത്ത് വന്നത്. കൈക്കൂലി, ഭീഷണി, അക്രമം, വ്യാജരേഖ ചമയ്ക്കല്‍, വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ നിയമവിരുദ്ധമായ സോഫ്റ്റ്വെയര് ഉപയോഗം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളിലൂടെ തെരഞ്ഞടുപ്പില്‍ അറബ് പാര്‍ട്ടി അട്ടിമറി നടത്തിയെന്നാണ് ആരോപണം. ഭീകരതയെയും ജൂത രാഷ്ട്രത്തിന്റെ ഉന്മൂലനത്തെയും പിന്തുണയ്ക്കുന്ന അറബ് പാര്‍ട്ടികളാണ് ഇസ്രയേലിലെ തെരഞ്ഞെടുപ്പുകള്‍ മോഷ്ടിച്ചതെന്ന് ''ലിക്കുഡ് പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അറബ് പാര്‍ട്ടികള്‍ ആരോപണങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇസ്രയേലൽ പൊതുതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ 85 ശതമാനത്തോളം പൂർത്തിയാകുമ്പോൾ ലികുഡ് പാർട്ടി ഏറ്റവു വലിയ ഒറ്റകക്ഷിയായി മാറിയിട്ടുണ്ട്.. എന്നിരുന്നാലും ആർക്കും കേവല ഭൂരിപക്ഷം കടക്കാൻ സാധിച്ചിട്ടില്ല. നെതന്യാഹുവിൻ്റെ പാർട്ടിയുടെ സഖ്യം പ്രധാന പ്രതിപക്ഷ സഖ്യത്തേക്കാള്‍ അല്പം മുന്നില്‍ മാത്രമാണുള്ളത്. 85.6 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 53 സീറ്റുകളുണ്ട്. ഐസെന്‍കോട്ടിന്റെ ബ്ലോക്കിന് 48 സീറ്റുകളും അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റുകളുണ്ട്. ഭരണത്തില്‍ തുടരാന്‍ 61 സീറ്റ് വേണം. തൂക്കുസഭ ഉറപ്പായതോടെ 19 അംഗങ്ങളുള്ള അറബ് പാര്‍ട്ടികളുടെ സഖ്യം നിര്‍ണായക ശക്തിയാകും. സര്‍ക്കാരുണ്ടാക്കാന്‍ ഐസന്‍കോട്ട് അറബ് പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമോ എന്നാണ് ആകാംക്ഷ. കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്.
Content Highlights: Israel’s Likud Party has accused Arab parties of election rigging following the latest electoral developments. The allegation has sparked political debate.