സിറ്റിക്കെന്ത് ലിവർപൂൾ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയം; പോയിന്റ് ടേബിളിൽ ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ലിവർപൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്.

സിറ്റിക്കായി എർലിങ് ഹാളണ്ട്, ജെറെമി ഡോക്കു, റയാൻ ചെർക്കി എന്നിവർ ഗോൾ കണ്ടെത്തി. ലിവർപൂൾ താരം ഗ്രാവൻബെർചിന് ചുവപ്പ് കാർഡ് കിട്ടിയത് കളിയിൽ വഴിത്തിരിവായി.

ജയത്തോടെ സിറ്റി 6 മത്സരങ്ങളിൽ ആറ് വിജയവുമായി 18 പോയിന്റുമായി ലീഗിൽ ഒന്നാമത് തുടരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമുള്ള ലിവർപൂൾ ഒമ്പത് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

content highlights:english premier league manchester city defeats liverpool top of points

To advertise here,contact us