ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചതോടെ, അര്‍ജന്റീന ദേശീയ ടീമിന്റെ ലൈനപ്പില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ചരിത്രപ്രസിദ്ധമായ പത്താം നമ്പര്‍ ജേഴ്സി ഇനി ആര് അണിയും എന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. 2009-ന് ശേഷം ആദ്യമായാണ് ഈ ഐക്കോണിക് ജേഴ്സി സ്ഥിരമായ ഒരു അവകാശിയില്ലാതെ ഒഴിവുവരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മെസ്സിയുടെ അഭാവത്തില്‍ അടുത്തിടെ ഈ ജേഴ്സി ധരിച്ചത് നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറന്റീനയുടെ താരമായ ഫ്രാങ്കോ മസ്താംതുഓനോ ആയിരുന്നു. എങ്കിലും, ഈ പത്താം നമ്പര്‍ ജേഴ്സി സ്ഥിരമായി അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യത കുറവാണ്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ മെസ്സിയുടെ അഭാവത്തില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 7 താരങ്ങള്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞിട്ടുണ്ട്. സെര്‍ജിയോ അഗ്യൂറോ, ഹാവിയര്‍ പാസ്റ്റോറെ, എയ്ഞ്ചല്‍ ഡി മരിയ, എവര്‍ ബനേഗ, എഞ്ചല്‍ കൊറേയ, പൗലോ ഡിബാല, ഫ്രാങ്കോ മസ്താംതുഓനോ. പരിശീലകന് ലയണല്‍ സ്കലോണിയുടെ പ്ലാനുകളില്‍ മുന്നില്‍ നില്ക്കുന്ന മറ്റ് ചില പ്രമുഖ ആക്രമണ താരങ്ങളാണ് ഈ ചരിത്രപരമായ കുപ്പായത്തിനായി മുന്‍പന്തിയിലുള്ളത്.പത്താം നമ്പറിലേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന താരങ്ങള്‍
അര്‍ജന്റീന ഫുട്ബോളില്‍ പത്താം നമ്പര്‍ ജേഴ്സിക്ക് മെസ്സിയേക്കാള്‍ വലിയൊരു പാരമ്പര്യമുണ്ട്. ലയണല്‍ മെസ്സിക്ക് മുന്‍പ് ഡീഗോ മാറഡോണ, മാരിയോ കെംപെസ്, ഹുവാന്‍ റോമന്‍ റിക്വല്‍മി, അറിയല്‍ ഒര്‍ട്ടേഗ തുടങ്ങിയ ഇതിഹാസങ്ങള്‍ അണിഞ്ഞ് പ്രശസ്തമാക്കിയ ജേഴ്സിയാണിത്. എങ്കിലും, തന്റെ 21 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 2021 കോപ്പ അമേരിക്ക, 2022 ഖത്തര്‍ ലോകകപ്പ്, 2024 കോപ്പ അമേരിക്ക എന്നീ കിരീടങ്ങള്‍ നേടിത്തന്നുകൊണ്ട് ലയണല്‍ മെസ്സി ഈ ജേഴ്സിയുടെ മൂല്യവും ഭാരവും ഉയര്‍ത്തി. ഇനി ഈ ഭാരം ആരുടെ തോളിലേറ്റുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.
content highlights: Who Will Inherit Argentina's Number 10 Jersey After Lionel Messi?