

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിന് സമനില. അവസാന സ്ഥാനക്കാരായ വോൾവ്സാണ് ആഴ്സണലിനെ സമനിലയിൽ തളച്ചത്. മോളിനക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ഗണ്ണേഴ്സ് അവസാന നിമിഷമാണ് ലീഡും വിജയവും കൈവിട്ടത്.
ആഴ്സണലിന് വേണ്ടി ബുക്കായോ സാക്ക (5'), പിയറോ ഹെൻകാപി (56') എന്നിവർ ഗോൾ നേടി. വോൾവ്സിന് വേണ്ടി എച്ച് ബ്യൂണോ (61') ഗോൾ നേടിയപ്പോൾ, 94-ാം മിനിറ്റിൽ റിക്കാർഡോ കലഫിയോറി വഴങ്ങിയ സെൽഫ് ഗോൾ ആഴ്സണലിന് തിരിച്ചടിയായി.
27 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുമായി ആഴ്സണൽ ഇപ്പോഴും പട്ടികയിൽ ഒന്നാമതാണ്. അതേസമയം ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 53 പോയിന്റുമായി തൊട്ടുപിന്നിലാണ്. അടുത്ത മത്സരം മാഞ്ചസ്റ്റർ സിറ്റി ജയിച്ചാൽ ആഴ്സണലുമായി രണ്ടു പോയിന്റിന്റെ അകലം മാത്രമായി കുറക്കാൻ സിറ്റിക്ക് സാധിക്കും.
Content Highlights: Premier League: Arsenal give up two goal lead to draw with Wolves