ഇഞ്ചുറി ടൈമില്‍ സലായുടെ മാജിക് ഗോള്‍; ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്‌

മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്നാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്

ഇഞ്ചുറി ടൈമില്‍ സലായുടെ മാജിക് ഗോള്‍; ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സിംബാബ്‌വെയെ വീഴ്ത്തി ഈജിപ്ത്‌
dot image

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ഈജിപ്തിന് വിജയത്തുടക്കം. സിംബാബ്‌വെയ്ക്കെതിരായ ആ​ദ്യമത്സരത്തിൽ തകർപ്പൻ വിജയത്തോടെയാണ് ഈജിപ്ത് ടൂർണമെന്റിൽ വരവറിയിച്ചത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഈജിപ്തിന്റെ വിജയം. ഇഞ്ചുറി ടൈമിൽ സൂപ്പർ താരം മുഹമ്മദ് സലായുടെ ​ഗോളിലാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്.

മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്നാണ് ഈജിപ്ത് വിജയം സ്വന്തമാക്കിയത്. അദ്‌രാർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റിൽ പ്രിൻസ് ഡ്യൂബെയിലൂടെ സിംബാബ്‌വെയാണ് ആദ്യം മുന്നിലെത്തിയത്. ​ഗോൾ‌ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഈജിപ്ത് 63-ാം മിനിറ്റിൽ ഒമർ മർമൂഷിന്റെ മനോഹരമായ ഗോളിലൂടെ സമനില പിടിച്ചു.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിൽ സൂപ്പർ താരം മുഹമ്മദ് സലാ ഈജിപ്തിന്റെ രക്ഷകനായത്. മുസ്തഫ മുഹമ്മദിന്‍റെ അസിസ്റ്റിൽനിന്നാണ് താരം വിജയഗോൾ നേടിയത്. മറ്റൊരു ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 2-1ന് അംഗോളയെ പരാജയപ്പെടുത്തി.

Content Highlights: AFCON 2025: Salah scores late winner as Egypt come from behind to beat Zimbabwe

dot image
To advertise here,contact us
dot image