സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരിച്ചെത്തും; പക്ഷേ ഡല്‍ഹി ആരാധകർ ഇനിയും കാത്തിരിക്കണം

പരിക്കില്‍ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാർക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്

സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരിച്ചെത്തും; പക്ഷേ ഡല്‍ഹി ആരാധകർ ഇനിയും കാത്തിരിക്കണം
dot image

പരിക്കേറ്റ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ ഡൽഹി ക്യാപിറ്റൽസിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകുമെന്ന് റിപ്പോർട്ട്. ഇനിയും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ താരം ടീമിനൊപ്പം ചേരു എന്നാണ് ഏറ്റവും പുതിയ വിവരം. പരിക്കില്‍ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്ന സ്റ്റാർക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

ഏപ്രിൽ 20ഓടെയായിരിക്കും ഐപിഎല്ലിലേക്ക് സ്റ്റാര്‍ക്ക് തിരിച്ചുവരുന്നത്. അതിനുള്ളിൽ ഡല്‍ഹിക്ക് മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. നാളെ ഗുജറാത്ത് ടൈറ്റന്‍സുമായും 11നു ചെന്നൈ സൂപ്പര്‍ കിങ്‌സുമായും 18നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുമായുമാണ് ഡല്‍ഹിയുടെ പോരാട്ടങ്ങള്‍. ഇതിനു ശേഷമായിരിക്കും സ്റ്റാര്‍ക്കിന്റെ മടങ്ങി വരവ്.

സീസണില്‍ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനേയും രണ്ടാമത് മുംബൈ ഇന്ത്യന്‍സിനേയും ഡല്‍ഹി വീഴ്ത്തി. സ്റ്റാര്‍ക്കിന്റെ അഭാവത്തിലും അവരുടെ പേസ് നിര മികവോടെയാണ് പന്തെറിയുന്നത്. ലുന്‍ഗി എന്‍ഗിഡി, മുകേഷ് കുമാര്‍, ടി നടരാജന്‍ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും വിപ്രജ് നിഗം എന്നിവരുമടങ്ങുന്ന സ്പിൻ നിരയും ഫോമിലാണ്.

Content Highlights: IPL 2026: Big Blow to Delhi Capitals, Mitchell Starc likely to miss at least 3 more matches

dot image
To advertise here,contact us
dot image