റാഷിദ് ഖാന്റെയും റബാഡയുടെയും പോരാട്ടം വിഫലം; ഗുജറാത്തിനെതിരെ ജയിച്ചുകയറി രാജസ്ഥാൻ

ഗുജറാത്തിനായി സായ് സുദർശൻ 44 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 73 റൺസ് നേടി

ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് രാജസ്ഥാൻ. ആറ് റൺസിന്റെ ജയമാണ് രാജസ്ഥാൻ നേടിയത്. രാജസ്ഥാൻ മുന്നോട്ടുവെച്ച 211 റൺസ് പിന്തുടർന്ന ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

അവസാന ഓവറുകളിൽ പൊരുതി നിന്ന വാലറ്റക്കാരുടെ പോരാട്ട വീര്യം മറികടന്നാണ് രാജസ്ഥാൻ വിജയം തൊട്ടത്. റാഷിദ് ഖാൻ 24 റൺസുമായും കാഗിസോ റബാഡ 23 റൺസുമായും പൊരുതി.

ഗുജറാത്തിനായി സായ് സുദർശൻ 44 പന്തിൽ മൂന്ന് സിക്‌സറും ഒമ്പത് ഫോറുകളും അടക്കം 73 റൺസ് നേടി. ജോസ് ബട്ട്ലർ (26 ), കുമാർ കുശാഗ്ര (18 ), രാഹുൽ തേവാറ്റിയ (12 ), ഷാരൂഖ് ഖാൻ (11 ) എന്നിങ്ങനെ നേടി. രാജസ്ഥനായി രവി ബിഷ്‌ണോയി നാല് വിക്കറ്റ് നേടി.

നേരത്തെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് രാജസ്ഥാൻ നേടിയത്. യശ്വസി ജെയ്‌സ്വാളും ധ്രുവ് ജുറലും അർധ സെഞ്ച്വറി നേടി. ജയ്‌സ്വാൾ 36 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കം 55 റൺസാണ് നേടിയത്. ജുറൽ 42 പന്തിൽ അഞ്ച് വീതം സിക്‌സറും ഫോറുകളും അടക്കം 75 റൺസ് നേടി.

വൈഭവ് സൂര്യവംശി 18 പന്തിൽ 31 റൺസ് നേടി. ഗുജറാത്തിന് വേണ്ടി കാഗിസോ റബാഡ രണ്ട് വിക്കറ്റ് നേടി. നേരത്തെ ടോസ് നേടി രാജസ്ഥാൻ റോയൽസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: rr vs gt ipl 202 -rajasthan royals win against gujarat titans rashid khan rabada fight

To advertise here,contact us