തകര്‍ത്തടിച്ച് ദീപേന്ദ്ര ഐറി; സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു, ടി20 ലോകകപ്പില്‍ നേപ്പാളിന് ആദ്യവിജയം

നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിംഗ് ഐറി അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു

തകര്‍ത്തടിച്ച് ദീപേന്ദ്ര ഐറി; സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു, ടി20 ലോകകപ്പില്‍ നേപ്പാളിന് ആദ്യവിജയം
dot image

2026 ടി20 ലോകകപ്പിൽ ആദ്യവിജയം സ്വന്തമാക്കി നേപ്പാൾ. സ്കോട്ലാൻഡിനെതിരെ ഏഴ് വിക്കറ്റിനാണ് നേപ്പാൾ വിജയിച്ചത്. സ്കോട്ലാൻഡ് ഉയർത്തിയ 171 റൺ‌സ് വിജയലക്ഷ്യം 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ മറികടന്നു. നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിംഗ് ഐറി അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു.

വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലന്‍ഡ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സ് അടിച്ചെടുത്തത്. 45 പന്തിൽ 71 റൺസ് നേടിയ മൈക്കിൽ ജോൺസിനൊപ്പം ജോര്‍ജ്ജ് മുന്‍സേ (27), ബ്രണ്ടന്‍ മക്മുല്ലന്‍ (25) എന്നിവരാണ് സ്കോട‍്ലാന്‍ഡിനെ 170 റൺസിലേക്ക് എത്തിച്ചത്. നേപ്പാളിന് വേണ്ടി സോംപാൽ കാമി മൂന്നും നന്തന്‍ യാദവ് 2 വിക്കറ്റും നേടിയിരുന്നു.

മറുപടി ബാറ്റിങ്ങിൽ നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിംഗ് ഐറി 23 പന്തിൽ പുറത്താകാതെ 50 റൺസുമായി ടോപ് സ്കോറര്‍ ആയി. കുശൽ ഭര്‍ട്ടൽ (43), ആസിഫ് ഷെയ്ഖ് (33), ഗുൽഷന്‍ ഷാ (24*) എന്നിവരുടെ ബാറ്റിംഗ് മികവാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സ്കോട്‍ലാന്‍ഡിന് വേണ്ടി മൈക്കിൽ ലീസെക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Content Highlight:T20 World Cup 2026, Scotland vs NEP; Dipendra Airee takes Nepal home for their first ever win in World Cups

dot image
To advertise here,contact us
dot image