'ആ പെണ്‍കുട്ടി ഇഷാന്റെ ഗേള്‍ഫ്രണ്ടാണ്'; പ്രണയം സ്ഥിരീകരിച്ച് താരത്തിന്റെ മുത്തച്ഛന്‍, ആരാണ് അദിതി ഹുണ്ടിയ?

കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്

'ആ പെണ്‍കുട്ടി ഇഷാന്റെ ഗേള്‍ഫ്രണ്ടാണ്'; പ്രണയം സ്ഥിരീകരിച്ച് താരത്തിന്റെ മുത്തച്ഛന്‍, ആരാണ് അദിതി ഹുണ്ടിയ?
dot image

ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പ്രണയം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുകയാണ് കുടുംബം. ‌‌ഇഷാന്‍ കിഷനും പ്രശസ്ത മോഡല്‍ അദിതി ഹുണ്ടിയയും തമ്മിൽ പ്രണയത്തിലാണെന്നാണ് താരത്തിന്റെ മുത്തച്ഛനായ അനുരാഗ് പാണ്ഡെയാണ് പരസ്യമാക്കിയത്. വര്‍ഷങ്ങളായി ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രണയബന്ധം ഇപ്പോൾ ഇഷാന്റെ ഔദ്യോഗിക സ്ഥിരീകരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ബിഹാറിലെ ഔറംഗബാദില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് അനുരാഗ് പാണ്ഡെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്. 'അദിതി ഇഷാന്റെ കാമുകിയാണ്. അവളൊരു മോഡലാണ്. ഇഷാന്‍ ആരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാലും ഞങ്ങള്‍ക്ക് പൂര്‍ണ്ണ സമ്മതമാണ്. കുട്ടികളുടെ സന്തോഷമെന്താണോ നമ്മൾ അത് അം​ഗീകരിക്കുകയാണ് വേണ്ടത്', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്.

ജയ്പൂർ സ്വദേശിയായ അദിതി 2017ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു. 2018ൽ മിസ് ദിവ മത്സരത്തിലും വിജയിയായിരുന്ന അദിതി, ലേബൽ അദിതി ഹുണ്ടിയ എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ഥാപക കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ രണ്ടേമുക്കാൽ ലക്ഷത്തോളം ഫോളോവേഴ്സാണ് അദിതിക്കുള്ളത്. 16 കോടി രൂപ മുതൽ 25 കോടി രൂപ വരെയാണ് അദിതിയുടെ ആസ്തിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2019ലെ ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിച്ചിരുന്ന ഇഷാനെ പിന്തുണയ്ക്കാന്‍ ഗാലറിയിലെത്തിയ അദിതിയുടെ ചിത്രങ്ങള്‍ വൈറലായതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചുതുടങ്ങിയത്. പിന്നീട് പല വിദേശ പര്യടനങ്ങളിലും ഇഷാനൊപ്പം അദിതിയും എത്തിയിരുന്നു.

Content Highlights: Ishan Kishan is dating: Grandfather confirms cricketer's relationship with Aditi Hundia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us