

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താന് മുന് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്ഭാര്യ സാനിയ അഷ്ഫാക്. ഇന്സ്റ്റഗ്രാമില് പങ്കുവെച്ച നീണ്ട കുറിപ്പിലാണ് സാനിയ അഷ്ഫാഖിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്. 2019ലാണ് ഇമാദും സാനിയയും വിവാഹിതരായത്. ഈ ബന്ധത്തില് ഇരുവര്ക്കും മൂന്ന് മക്കളുണ്ട്.
ദിവസങ്ങള്ക്ക് മുന്പാണ് വിവാഹമോചിതരാവുന്നുവെന്ന് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെയാണ് മുൻഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാനിയ രംഗത്തെത്തിയത്. മൂന്നാമതൊരാൾ കാരണമാണ് തന്റെ വിവാഹബന്ധം തകർന്നതെന്നും സാനിയ ആരോപിച്ചു.
'നിറഞ്ഞ വേദനയോടെയാണ് ഞാനീ കുറിപ്പെഴുതുന്നത്. എന്റെ കുടുംബം തകര്ന്നു. എന്റെ മക്കള്ക്ക് അച്ഛനില്ലാതായിരിക്കുകയാണ്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞുള്പ്പെടെ മൂന്ന് മക്കളുടെ അമ്മയാണ് ഞാന്. ആ കുഞ്ഞിനെ ഇതുവരെ അവന്റെ അച്ഛന് സ്വന്തം കൈകൊണ്ട് ഒന്നെടുത്തിട്ടുപോലുമില്ല. ഇത് ഞാന് പങ്കുവെയ്ക്കണമെന്ന് ആഗ്രഹിച്ച കഥയല്ല. പക്ഷേ എന്റെ മൗനം ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുത്', ‘ ഇന്സ്റ്റഗ്രാമില് കുറിച്ചു.
‘പല വിവാഹങ്ങളെയും പോലെ, ഞങ്ങളുടെ വിവാഹബന്ധത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ അത് തുടർന്നു. ഞങ്ങളുടെ കുടുംബം സംരക്ഷിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു. എന്നാല് ഭര്ത്താവിനെ വിവാഹം കഴിക്കാനുള്ള ഉദ്ദേശത്തോടെ വന്ന മൂന്നാമതൊരാളുടെ ഇടപെപെടലോടെ ബന്ധം പൂര്ണമായി തകര്ന്നു. മൂന്നാമത്തെ വ്യക്തിയുടെ കടന്നുവരവോടെ ഗര്ഭിണിയായ സമയത്ത് മാനസിക പീഡനവും അവഗണനയും മോശമായ പെരുമാറ്റവും നേരിട്ടു. കുട്ടികളുടെയും കുടുംബത്തിന്റെ മാന്യതയുടെയും പേരില് മൗനം പാലിക്കുകയായിരുന്നുവെന്നു‘,
‘ഗർഭിണിയായ സമയത്ത് ഞാൻ മാനസിക പീഡനം, മോശം പെരുമാറ്റം, ഗർഭഛിദ്രം എന്നിവ സഹിക്കേണ്ടി വന്നു. എന്നാൽ എന്റെ കുട്ടികൾക്കും എന്റെ കുടുംബത്തിനും വേണ്ടി ഞാൻ ക്ഷമിച്ചു. വിവാഹമോചന പ്രക്രിയ തന്നെ നിയമപരമായി തർക്കത്തിലാണ്, ഇപ്പോഴും സൂക്ഷ്മപരിശോധനയിലാണ്. സത്യം ശരിയായ വഴികളിലൂടെ കണ്ടെത്തും. എന്നെ നിശബ്ദമാക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നവർ അനീതിക്ക് മറുപടി ലഭിക്കാതെ പോകില്ലെന്ന് തിരിച്ചറിയണം‘,
അതേസമയം ദാമ്പത്യബന്ധം തുടരാന് ശ്രമിച്ചെങ്കിലും തുടര്ച്ചയായ അഭിപ്രായവ്യത്യാസങ്ങളും തര്ക്കങ്ങളും കാരണം വിവാഹമോചനം അനിവാര്യമായി തീരുകയായിരുന്നുവെന്നാണ് ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില് പങ്കുവെച്ച കുറിപ്പില് ഇമാദ് വസീം വ്യക്തമാക്കിയത്. വ്യക്തമാക്കിയത്. സ്വകാര്യ ജീവിതത്തെ ബഹുമാനിക്കണമെന്നും, പഴയ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കാതിരിക്കണമെന്നും പിതാവെന്ന നിലയില് മക്കളോടുള്ള ഉത്തരവാദിത്തങ്ങള് നിറവേറ്റുന്നത് തുടരുമെന്നും ഇമാദ് വസീം കുറിച്ചിരുന്നു.
Content Highlights: Pakistan's Imad Wasim’s wife breaks silence after divorce announcement