'ദുബായിൽ ഉയർന്ന ജോലിയും ശമ്പളവും,പക്ഷെ സന്തോഷമില്ല,ഇതിലും ഭേദം ബാംഗ്ലൂരിലെ 18,000 രൂപയുടെ ജോലി' വൈറലായി വീഡിയോ

ബെംഗളൂരുവിൽ ചെലവഴിച്ച സമയത്തെക്കുറിച്ചും ചെറിയ വരുമാനമാണെങ്കിൽ കൂടിയും ഒരിക്കൽ തനിക്ക് അത് എങ്ങനെ കൂടുതൽ സമാധാനം നൽകി എന്നതിനെക്കുറിച്ചും യുവതി വീഡിയോയിൽ പറയുന്നു

'ദുബായിൽ ഉയർന്ന ജോലിയും ശമ്പളവും,പക്ഷെ സന്തോഷമില്ല,ഇതിലും ഭേദം ബാംഗ്ലൂരിലെ 18,000 രൂപയുടെ ജോലി' വൈറലായി വീഡിയോ
dot image

നല്ല ശമ്പളവും നല്ല ജോലി അന്തരീക്ഷവുമുള്ള തൊഴിലിടം പലരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും ഇത് രണ്ടും ചേർന്ന തൊഴിലിടങ്ങൾ ലഭിക്കാറില്ലെന്ന് പലരും പരാതി പറയാറുണ്ട്. അത്തരത്തിലൊരു അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലായ സീമ പുരോഹിതാണ് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഉയർന്ന ശമ്പളമുള്ള വിദേശ ജോലിയുടെ ഗ്ലാമർ തനിക്ക് സന്തോഷം നൽകിയിട്ടില്ലായെന്ന വെളിപ്പെടുത്തൽ നടത്തുന്നത്.

ബെംഗളൂരുവിൽ ചെലവഴിച്ച സമയത്തെക്കുറിച്ചും ചെറിയ വരുമാനമാണെങ്കിൽ കൂടിയും ഒരിക്കൽ തനിക്ക് അത് എങ്ങനെ കൂടുതൽ സമാധാനം നൽകി എന്നതിനെക്കുറിച്ചും അവർ വീഡിയോയിൽ പറയുന്നു. മികച്ച അവസരങ്ങളും വലിയ ശമ്പളവും തേടിയാണ് താൻ ദുബായിലേക്ക് പോയതെന്ന് യുവതി പറയുന്നു. പക്ഷെ ഇപ്പോൾ കൂടുതൽ സമ്പാദിച്ചിട്ടും, പ്രധാനപ്പെട്ട എന്തോ ഒന്ന് തനിക്ക് ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് സീമ പറയുന്നു. 'ബാംഗ്ലൂരിൽ എന്റെ ആദ്യ ജോലിക്ക് 18,000 രൂപ മാത്രമായിരുന്നു ശമ്പളം, പക്ഷേ അത് ലഭിച്ചപ്പോൾ, ലോകത്തിലെ ഏറ്റവും ധനികയായ പെൺകുട്ടിയെപ്പോലെയാണ് തോന്നിയത്'- അവർ പറഞ്ഞു.

ആ ചെറിയ ശമ്പളം തന്റെ പിജി വാടക, തെരുവ് ഷോപ്പിംഗ്, കാന്റീൻ ഭക്ഷണം, വാരാന്ത്യ ക്ലബ്ബിംഗ് എന്നിവയ്ക്ക് എങ്ങനെ ചെലവാകുമെന്ന് അവൾ വിവരിച്ചു. മാത്രമല്ല തനിക്ക് ലാഭിക്കാൻ കുറച്ച് പണം പോലും ആ സമയത്ത് ഉണ്ടായിരുന്നു. ഞാൻ ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയായിരുന്നു. എന്നാൽ ദുബായിലെ ഇപ്പോഴത്തെ ജീവിതവുമായുള്ള വ്യത്യാസം വളരെ വലുതാണ്. ഇന്ന് എനിക്ക് 18,000 രൂപയിൽ കൂടുതൽ സമ്പാദിക്കാം, ഞാൻ ദുബായിലാണ്. പക്ഷേ ഇപ്പോൾ അന്നത്തെ പോലെ സന്തോഷിക്കാനാവുന്നില്ല കോർപ്പറേറ്റ് രീതികൾ തൻ്റെ മാനസിക ക്ഷേമത്തെ ബാധിക്കുന്നതായി യുവതി പറയുന്നു.

സീമയുടെ വീഡിയോയിക്ക് പിന്നാലെ നിരവധി യുവ പ്രൊഫഷണലുകൾ തങ്ങളുടെ അവസ്ഥയും സമാനമാണെന്ന് പറഞ്ഞ് രം​ഗത്തെത്തി. അടുത്തിടെ വൈറലായ ഒരു റെഡ്ഡിറ്റ് പോസ്റ്റ് സമാനമായ വികാരങ്ങൾ പ്രതിധ്വനിപ്പിച്ചു. 25 വയസ്സുള്ള ഒരു എഐ എഞ്ചിനീയർ താൻ ഒരു കോടി രൂപയുടെ ആസ്തി നേടിയെങ്കിലും അത് പൊള്ളയാണെന്ന് തോന്നുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. ഇത്തരത്തിൽ നിരവധി പേരാണ് ജോലിയിൽ പണം മാത്രമല്ല മാനിസികാരോ​ഗ്യം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയിരിക്കുന്നത്.

Content Highlights- 'High job and salary in Dubai, but no happiness, a job in Bangalore for Rs 18,000 is better' video goes viral

dot image
To advertise here,contact us
dot image