വ്യായാമവും ഡയറ്റും ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണമിതാണ്

കൊഴുപ്പ് കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും എങ്ങനെയാണ് ശരീരഭാരം കൂടുന്നത്

dot image

തുടര്‍ച്ചയായി വ്യായാമം ചെയ്തിട്ടും ആഹാരകാര്യത്തില്‍ മിതത്വം പാലിച്ചിട്ടും ശരീരഭാരം കുറയാതെ തന്നെ നിലനില്‍ക്കുകയാണോ? നിങ്ങള്‍ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും എങ്ങനെയാണ് ശരീരം വീണ്ടും കൊഴുപ്പ് സംഭരിക്കുന്നത്. ഫിറ്റ്‌നസ് പരിശീലകയായ ഹെലനന്‍ ലാവെറിക് ആണ് ഇത്തരം വിവരങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനും വ്യായാമവും ഭക്ഷണക്രമവും സംബന്ധിച്ചതുമായ പലകാര്യങ്ങളിവും അവര്‍ അറിവ് നല്‍കുന്നുണ്ട്.

ശരീരം കൊഴുപ്പ് കുറയ്ക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്.

ഭക്ഷണത്തിന് ശേഷമുള്ള ആലസ്യം

നിങ്ങള്‍ കാലറി ഉപയോഗം കുറയ്ക്കുമ്പോഴും ഭക്ഷണത്തിന് ശേഷം ഒരുതരം മന്ദത അനുഭവപ്പെടാറില്ലേ. ഭക്ഷണത്തിന് ശേഷമുള്ള ഈ തളര്‍ച്ച നിങ്ങളെ അലസതയിലേക്ക് തള്ളിവിടുകയും ഊര്‍ജം കുറയ്ക്കുകയും ചെയ്യുന്നു. തന്റെ പ്രവര്‍ത്തന നിലവാരവുമായോ, ഉറക്ക രീതികളുമായോ പൊരുത്തപ്പെടാത്ത ക്ഷീണം തനിക്കും അനുഭവപ്പെട്ടിരുന്നുവെന്ന് ഹെലന്‍ പറയുന്നു. അതിന് കാരണമായി അവര്‍ പറയുന്നത് ഭക്ഷണത്തിന് ശേഷമുള്ള ഈ അലസത ചിലപ്പോള്‍ ശരീരം ഇന്‍സുലിന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കൊഴുപ്പ് നിലനിര്‍ത്തുന്നു എന്നതുമായി ബന്ധപ്പെട്ടേക്കാം. പ്രത്യേകിച്ചും ഭക്ഷണക്രമത്തില്‍ കാര്‍ബോ ഹൈഡ്രേറ്റുകള്‍ കൂടുതലാണെങ്കിലോ, ആവശ്യത്തിലധികം പ്രോട്ടീനും കൊഴുപ്പും ഉണ്ടെങ്കിലോ…

അരക്കെട്ടിന് ചുറ്റുമുള്ള കൊഴുപ്പ് വര്‍ധിക്കുന്നു

കാലറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അരക്കെട്ടിന് ചുറ്റും വണ്ണം വയ്ക്കുകയും വസ്ത്രം ഇറുകിയതായി തോന്നുകയും ചെയ്യാറുണ്ടോ? ഇങ്ങനെ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് കൊഴുപ്പ് കുറയാത്തതിന്റെ കാരണമാണ്.

വ്യായാമം ചെയ്തിട്ടും പേശികള്‍ ശക്തമാകുന്നില്ല

പതിവായി വ്യായാമം ചെയ്തിട്ടും പേശികള്‍ പഴയതുപോലെ ബലപ്പെട്ട് കാണാതിരിക്കുകയാണെങ്കില്‍ നിരാശയാകും ഫലം. ജിമ്മില്‍ വ്യായാമം ചെയ്യുമ്പോഴും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായി കാണപ്പെടാറുണ്ട്.

വ്യായാമത്തിന് ശേഷം എങ്ങനെ ഭക്ഷണക്രമീകരണം നടത്താം

കൃത്യമായ ഭക്ഷണക്രമം

ദഹനം എളുപ്പമാക്കുന്നതിന് വ്യായാമത്തിന് 3-5 മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. വ്യായാമത്തിന് മുമ്പ്, ഒരു ലഘുഭക്ഷണം കഴിക്കുന്നത് ഊര്‍ജ്ജം ലഭിക്കുന്നതിനും ഒരു പ്രശ്‌നവുമില്ലാതെ വ്യായാമം പൂര്‍ത്തിയാക്കുന്നതിനും സഹായിക്കും.

സമീകൃത ആഹാരം കഴിക്കുക

ഓട്ടസ് വേവിച്ച് തണുത്ത ശേഷം വാഴപ്പഴം അരിഞ്ഞത് അതിന്റെ മുകളിലിട്ട് ചിയാവിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് അതിന് മുകളില്‍ ചേര്‍ക്കുക. ഇതോടൊപ്പം വേവിച്ച മുട്ടയും അവക്കാഡോയും ബ്രഡും കഴിക്കാം.

വയറു നിറയ്ക്കാന്‍ ഷേക്കുകളും സ്മൂത്തികളും

വ്യായാമത്തിന് മുമ്പ്, ആരോഗ്യകരമായ ഒരു ഷേക്ക് കഴിക്കുക. അതിനായി, വിദഗ്ദ്ധന്‍ ശുപാര്‍ശ ചെയ്യുന്നതുപോലെ വാഴപ്പഴം, ബദാം പാല്‍, ഒരു സ്‌കൂപ്പ് പ്രോട്ടീന്‍ പൗഡര്‍ എന്നിവ ചേര്‍ത്ത് കുടിക്കുക. സജീവവും ഊര്‍ജ്ജസ്വലവുമായിരിക്കാന്‍ ഇത് സഹായിക്കും.

Content Highlights :Are you not losing weight despite exercising and dieting? Here's why

dot image
To advertise here,contact us
dot image