ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ സ്വന്തമാക്കി മലയാളി അടക്കം നാലുപേർ. മലയാളിയായ സിദ്ദിഖ് പാംപ്ലത്ത്, മറ്റൊരു ഇന്ത്യൻ പ്രവാസിയായ ഷിഹാബ് ഉമ്മർ, പാകിസ്താൻ സ്വദേശി ആദില് മുഹമ്മദ്, ബംഗ്ലാദേശ് സ്വദേശിയായ അലി ഹുസൈന് മോസിന് അലി എന്നിവരാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നേട്ടങ്ങൾ കൊയ്തത്.
ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിൽ 50,000 ദിര്ഹമാണ് (ഏകദേശം 11 ലക്ഷം രൂപ) ഓരോരുത്തര്ക്കും സമ്മാനമായി ലഭിച്ചത്. ആകെ രണ്ട് ലക്ഷം ദിര്ഹമാണ് (ഏകദേശം 44 ലക്ഷം രൂപ) സമ്മാനത്തുക. മലയാളിയായ സിദ്ദീഖ് പാംപ്ലത്ത് 17 വർഷമായി ദുബായിലാണ് താമസിക്കുന്നത്. ഫിനാൻസ് മേഖലയിൽ സിദ്ദിഖ് ജോലി ചെയ്യുന്നു. സിദ്ദിഖിന്റെ കുടുംബം കേരളത്തിലാണ്.
Content Highlights: Malayali has won a prize of lakhs in the Abu Dhabi Big Ticket draw