വേട്ട അവസാനിക്കുന്നില്ല.. കാട്ടാളൻ കഴിഞ്ഞാൽ ഉടൻ തിയേറ്റർ വിടരുതെന്ന് നിർമാതാക്കൾ

കാട്ടാളൻ കഴിഞ്ഞാൽ ഉടൻ തിയേറ്റർ വിടരുതെന്ന് നിർമാതാക്കൾ, ക്രെഡിറ്റിൽ സർപ്രൈസ് ഉണ്ടെന്ന് സൂചന

വേട്ട അവസാനിക്കുന്നില്ല.. കാട്ടാളൻ കഴിഞ്ഞാൽ ഉടൻ തിയേറ്റർ വിടരുതെന്ന് നിർമാതാക്കൾ
dot image

ക്യൂബ്‌സ് എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മെയ് 28 നാണ് സിനിമയുടെ റീലീസ്. ഇപ്പോഴിതാ ചിത്രം കഴിഞ്ഞാൽ ഉടൻ തിയേറ്റർ വിടരുതെന്ന് അറിയിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ. എന്തോ സർപ്രൈസ് ഒരുങ്ങുന്നുവെന്ന സൂചനയാണ് നിർമാതാക്കൾ തരുന്നത്. പോസ്റ്റർ പങ്കിട്ടു കൊണ്ടാണ് പ്രതികരണം.

'പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക്, സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്. KATTALAN O 3 POST-CREDIT SCENES
. രണ്ട് പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ടൈറ്റിൽ കാർഡ് സമയത്തും. മൂന്നാമത്തേത് END CREDITS പൂർണ്ണമായി അവസാനിച്ചതിന് ശേഷവും
അതിനാൽ അവസാന നിമിഷം വരെ കാത്തിരിക്കൂ. കാരണം… വേട്ട ഇവിടെ അവസാനിക്കുന്നില്ല', എന്നാണ് പോസ്റ്ററിലെ വാക്കുകൾ.

പ്രേക്ഷകർ ഈ വർഷം ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെട്ട ഐഎംഡിബി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് 'കാട്ടാളൻ' ഇടം പിടിച്ചിരിക്കുന്നത്. ആനക്കൊമ്പ് കള്ളക്കടത്തിൻറെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിട്ടുള്ള സൂചനകൾ. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷൻ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ദൃശ്യങ്ങളുമായാണ് സിനിമയെത്തുന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്.

ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിൻറേയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണ് കാട്ടാളൻ എന്നാണ് ലഭിക്കുന്ന സൂചന. 'കാട്ടാളൻ' സിനിമയ്ക്കായി ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ 'മാർക്കോ'യ്ക്ക് ശേഷമാണ് വീണ്ടും സഹകരിക്കുന്നത്. 'കെജിഎഫ്' ഉൾപ്പെടെയുള്ള പാൻ-ഇന്ത്യൻ സിനിമകളിൽ തന്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്‌കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ 'കാട്ടാളനി'ലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചനയാണ് കാടിന്റെ വന്യമായ ഈണവുമായുള്ള മ്യൂസിക് നൽകിയിരിക്കുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്‌നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്‌നർ.

Content Highlights: The makers of Kattalan have asked viewers to stay back in theatres even after the film concludes, teasing a surprise during the end credits. The announcement has sparked curiosity among fans, with many speculating about a possible sequel hint, bonus scene, or major reveal connected to the storyline. The promotional strategy has further increased excitement around the film’s theatrical experience.

dot image
To advertise here,contact us
dot image