

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ 50 കോടി ക്ലബ്ബിൽ. ആഗോള ബോക്സ് ഓഫീസില്‍ നിന്നാണ് ചിത്രം മിന്നും വിജയം നേടിയത്. പോസ്റ്റർ പങ്കുവെച്ച് കൊണ്ട് അണിയറപ്രവർത്തകർ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയത്. അതുകൊണ്ട് തന്നെ വെക്കേഷന് കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്.
ചിത്രത്തിൽ ബേസിലും ടൊവിനോയും കലക്കിയെന്നും ഫൈറ്റുകൾ എല്ലാം നന്നായിട്ടുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഒരു സർപ്രൈസ് കാമിയോ സിനിമയിൽ ഉണ്ടെന്നും ആ രംഗം തിയേറ്ററിനെ ഇളക്കിമറിച്ചെന്നും കമന്റുകളുണ്ട്. ടൊവിനോയുടെ ഇന്റർവെൽ സീൻ കലക്കിയെന്നും ശ്രീക്കുട്ടൻ എന്ന കഥാപാത്രമായി നടൻ ഞെട്ടിച്ചിട്ടുണ്ട്. പൈസ വസൂൽ ചിത്രമാണ് അതിരടി എന്നും ചിത്രം 100 കോടി അടിക്കുമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ റിപ്പോർട്ടർ ഫിലിംസിനോട് പറഞ്ഞത്. സിനിമയ്ക്ക് ഇനിയും കളക്ഷൻ കൂടാനാണ് സാധ്യത. നവാഗതനായ അരുണ്‍ അനിരുദ്ധന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ലോഞ്ച് ചെന്നൈയിൽ വച്ച് നടന്നിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പിൻ്റെ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് ഔദ്യോഗികമായി നിർവഹിച്ചത്. ബേസിൽ ജോസഫും സഹ താരങ്ങളും ഉൾപ്പെടെ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. മെയ് 22 നാണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ റിലീസിന് എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.
Content Highlights: Basil Joseph’s film Athiradi has achieved a major box office milestone by crossing the 50 crore collection mark. The film has been receiving strong audience response since its release, with fans praising its entertainment value and performances. The success of Athiradi further cements Basil Joseph’s growing popularity as a leading star in Malayalam cinema.