‘ഇനി പാടിയാൽ അപ്പയുടെ വായ കെട്ടിവെയ്ക്കും' ബേസിലിന് പിറന്നാൾ ട്രോളുമായി ഭാര്യയും സഹോദരിയും

'പ്രായം കൂടും എന്ന് പേടിച്ച് പിറന്നാൾ വേണ്ടെന്ന് വയ്ച്ച പൊന്നാങ്ങളയ്ക്ക് ആയിരമായിരം പിറന്നാൾ ആശംസകൾ' എന്നാണ് ബേസിലിന്റെ സഹോദരിയുടെ പോസ്റ്റ്

‘ഇനി പാടിയാൽ അപ്പയുടെ വായ കെട്ടിവെയ്ക്കും' ബേസിലിന് പിറന്നാൾ ട്രോളുമായി ഭാര്യയും സഹോദരിയും
dot image

മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് നടൻ. ബേസിലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Also Read:

‘ഹാപ്പി ബർത്ത് ഡേ അപ്പാ. ഇനി പാടരുത്. അല്ലെങ്കിൽ ഞങ്ങൾ വാ കെട്ടിവയ്ക്കും’ എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വി‍ഡിയോ പങ്കുവച്ചത്. കുഞ്ഞിനു വേണ്ടി ഇംഗ്ലീഷ് ഗാനം ഉറക്കെ ആലപിക്കുന്ന ബേസിലിനെയാണ് വീഡിയോയിൽ കാണുക. സമീപത്തിരുന്ന് പാട്ട് കേൾ‍ക്കുന്ന മകൾ ഹോപ്പിനെയും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’ എന്നാണ് കുഞ്ഞ് ഹോപ്പിന്റെ കമന്റ്. ഹോപ്പിന്റെ കമന്റ് കേട്ട് ചിരിക്കുകയാണ് ബേസിൽ. അപ്പയുടെ വായ അടച്ചുവെയ്ക്കുന്നതല്ലേ കുറച്ചുകൂടി നല്ലതെന്ന് എലിസബത്ത് ചോദിക്കുമ്പോൾ അതേയെന്ന അർത്ഥത്തിൽ ഹോപ്പ് മൂളുന്നുണ്ട്.

https://www.instagram.com/reel/DXqSBUij4u2/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

'പ്രായം കൂടും എന്ന് പേടിച്ച് പിറന്നാൾ വേണ്ടെന്ന് വയ്ച്ച പൊന്നാങ്ങളയ്ക്ക് എന്റെ പേരിലും മരുമക്കളുടെ പേരിലും കൊച്ചുമക്കളുടെ പേരിലും മാതാപിതാക്കളുടെയും ബാക്കി എല്ലാ ബന്ധു മിത്രാദികളുടെയും പേരിലും ആയിരമായിരം പിറന്നാൾ ആശംസകൾ' എന്നാണ് ബേസിലിന്റെ സഹോദരി പോസ്റ്റ് പങ്കുവെച്ച് കൊണ്ട് എഴുതിയിരിക്കുന്നത്.

അതേസമയം അതിരടി ആണ് ബേസിലിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. അനന്തു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 14 ന് ആഗോള റിലീസായെത്തും.

Content Highlights: Actor-director Basil received a fun surprise on his birthday as his wife and sister shared a playful troll post dedicated to him. The humorous post quickly caught the attention of fans on social media, adding laughter to the birthday celebrations.

dot image
To advertise here,contact us
dot image