ബിജിഎം അനിരുദ്ധിനെക്കാളും നന്നായിട്ടുണ്ടെന്ന് കമന്റ്, ചിരിപ്പിച്ച് സായ് അഭ്യങ്കറിൻ്റെ മറുപടി; വൈറലായി വീഡിയോ

വളരെ നന്നായി സായ് ചോദ്യത്തിനെ ഡീൽ ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ

'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനുമാണ് സായ് അഭ്യങ്കർ. ഇരു ഗാനങ്ങളും യൂട്യൂബിൽ 100 മില്യൺ വ്യൂസിന് മേലെ സ്വന്തമാക്കുകയും സോഷ്യൽ മീഡിയയിലാകെ ട്രെൻഡ് ആകുകയും ചെയ്തിരുന്നു. ഇതോടെ വളരെ പെട്ടെന്നാണ് സായ് സെൻസേഷൻ ആയി മാറിയത്. ഇതിന് പിന്നാലെ സായ് അഭ്യങ്കറിനെ സംഗീത സംവിധായകനാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചത്. അനിരുദ്ധുമായി വരെ നിരവധി പേർ സായിയെ താരതമ്യം ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ബൾട്ടിയുടെ തിയേറ്റർ വിസിറ്റിനിടെ അനിരുദ്ധുമായി ബന്ധപ്പെടുത്തി നേരിട്ട ചോദ്യത്തിന് സായ് നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

'ബിജിഎം എല്ലാം അടിപൊളി അനിരുദ്ധിനും മേലെ വന്നിട്ടുണ്ട്' എന്ന കമന്റിന് കൈകൂപ്പി ചിരിച്ചുകൊണ്ട് 'വളരെ നന്ദി' എന്ന് പറഞ്ഞുകൊണ്ട് നടന്നു പോകുന്ന സായിയെ വീഡിയോയിൽ കാണാനാകും. വളരെ നന്നായി സായ് ചോദ്യത്തിനെ ഡീൽ ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. അനിരുദ്ധിനെയും സായിയെയും അനാവശ്യമായി താരതമ്യപ്പെടുത്തുകയാണെന്നും സായ് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നുമാണ് മറ്റു അഭിപ്രായങ്ങൾ.

SaiAbhyankkar's reaction when Audience told, his BGM work in #Balti is better than Anirudh 😂pic.twitter.com/pIau9UNtKc

അതേസമയം, ഷെയിൻ നിഗം നായകനായി എത്തിയ ബൾട്ടി ആണ് ഏറ്റവും പുതിയതായി തിയേറ്ററിൽ എത്തിയ സായ് അഭ്യങ്കർ ചിത്രം. മികച്ച അഭിപ്രായമാണ് സിനിമയുടെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും ലഭിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി.

Content Highlights: Sai Abhyangar reaction to comment goes viral

To advertise here,contact us