മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം

വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു

ഇടുക്കി : മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. മരണം കാട്ടാന ആക്രമണത്തിലെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. പരിശോധനകൾക്ക് ശേഷമെ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുവെന്ന് വനം വകുപ്പ് പറഞ്ഞു.

Content Highlight : Man found dead in Munnar after going to collect firewood Suspected wild elephant attack behind the death

To advertise here,contact us