പലപ്പോഴായി വിമാനയാത്രകൾ നടത്തുന്നവരാകും നമ്മളിൽ പലരും. ആ യാത്രകളിൽ യാത്രക്കാർക്ക് എല്ലാ വിധ സഹായങ്ങളും നൽകുന്നത് എയർഹോസ്റ്റുമാർ അടക്കമുള്ള കാബിൻക്ര്യൂ അംഗങ്ങളാണ്. ഡ്രിങ്ക്സ്, ഭക്ഷണം, സുരക്ഷാ മുൻകരുതലുകൾ തുടങ്ങി എല്ലാം അവരാണ് നമുക്ക് ലഭ്യമാക്കുക. ഇവരുടെ ജീവിതം പലപ്പോഴും തിരക്കേറിയതുമാണ്.
ദീർഘദൂര വിമാനങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിൽ പറയുകയേ വേണ്ട. ഇങ്ങനെ ജോലി ചെയ്യേണ്ടിവന്നാലും ഇവർക്ക് നല്ല ശമ്പളവും ലഭിക്കുന്നുണ്ട്. എന്നാൽ എത്ര ലഭിക്കുന്നു എന്നറിയാമോ? എമിറേറ്റ്സ് വിമാനകമ്പനിയിലെ പന്തി ഷാ എന്ന എയർഹോസ്റ്റസ് ഇപ്പോൾ അവരുടെ ശമ്പള വിവരങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
അടിസ്ഥാന ശമ്പളം മുതൽ പല കാര്യങ്ങൾ അടങ്ങിയതാണ് തങ്ങളുടെ തുക എന്നാണ് പന്തി ഷാ പറയുന്നത്. 3 ഭാഗങ്ങളായാണ് ശമ്പളം വിഭജിക്കപ്പെട്ടിരിക്കുന്നത്. അടിസ്ഥാന ശമ്പളം 1.25 ലക്ഷം മുതൽ 1.38 ലക്ഷം വരെയാണ്. അടുത്തത് ഫ്ലയിങ് പേ ആയി ഒരു മണിക്കൂറിന് 1742 രൂപയും കിട്ടും. തുടക്കക്കാർക്ക് മാത്രമാണ് ഫ്ലയിങ് പേ ലഭിക്കുക. എത്ര മണിക്കൂർ വിമാനത്തിൽ ചിലവഴിച്ചു എന്നതനുസരിച്ചാണ് ഫ്ലയിങ് പേ ലഭിക്കുക.
ഭക്ഷണ അലവൻസ് ആണ് അടുത്തത്. 25000 മുതൽ 39000 രൂപ വരെയാണ് ഭക്ഷണ അലവൻസ് ലഭിക്കുക. കമ്പനി താമസം വേണ്ട എന്ന് വയ്ക്കുകയാണെങ്കിൽ താമസച്ചിലവിനായി ഒരു മാസം 1.32 ലക്ഷം രൂപയും യാത്ര അലവൻസായി ഒരു മാസം 14000 രൂപയും ലഭിക്കും.
ഇത്തരത്തിൽ അലവൻസുകളും മറ്റും കൂട്ടിയാണ് അവസാന ശമ്പളം ലഭിക്കുക.
പന്തി ഷായുടെ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മികച്ച ശമ്പളമുള്ള ജോലി എന്നാണ് കാബിൻ ക്ര്യൂ ജോലിയെ പലരും വിശേഷിപ്പിക്കുന്നത്. എന്നാൽ സ്ഥിരതയില്ലാത്ത സമയം, യാത്രകൾ, ജെറ്റ് ലാഗ് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉള്ള ജോലിയാണ് കാബിൻ ക്ര്യൂവിന്റേത്.
Content Highlights: Emirates air hostess Panti Shah has publicly shared details about her salary and benefits while working with the Dubai-based airline. Her revelations provide insight into the earnings, allowances, and lifestyle associated with being a cabin crew member at one of the world's leading airlines, attracting significant attention on social media.