ലോട്ടറി നമ്പർ തിരുത്തി; ഏജന്‍റിന്‍റെ കയ്യില്‍ നിന്നും പണം തട്ടി

ഏജന്റിന്റെ കൈയ്യിൽ നിന്ന് 6000 രൂപയും 2000 രൂപയുടെ ലോട്ടറി ടിക്കറ്റും കൈക്കലാക്കി
ലോട്ടറി നമ്പർ തിരുത്തി; ഏജന്‍റിന്‍റെ കയ്യില്‍ നിന്നും പണം തട്ടി

ആലപ്പുഴ: തിരുത്തിയ ടിക്കറ്റ് ഉപയോഗിച്ച് ലോട്ടറി ഏജന്റിനെ കബളിപ്പിച്ചതായി പരാതി. കായംകുളത്താണ് സംഭവം. ഏജന്റിന്റെ കൈയ്യിൽ നിന്ന് 6,000 രൂപയും 2,000 രൂപയുടെ ലോട്ടറി ടിക്കറ്റും കൈക്കലാക്കി. ചിറക്കടവത്ത് ലോട്ടറി വിൽപ്പന നടത്തുന്ന പുളളിക്കണക്ക് സ്വദേശിനി മായയാണ് തട്ടിപ്പിനിരയായത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സമ്മാനം അടിച്ച ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തത്. ബൈക്കിലെത്തിയ യുവാവ് തൻെറ പക്കലുളള രണ്ട് ടിക്കറ്റിന് 5000 രൂപ വീതം സമ്മാനമടിച്ചു എന്ന് ലോട്ടറി ഏജൻറ് മായയോട് പറഞ്ഞു. ടിക്കറ്റും കാണിച്ചു. പരിശോധിച്ചപ്പോൾ ഇന്നലെ സമ്മാനം അടിച്ച ടിക്കറ്റാണ്. തീയതിയും ശരിയാണ്. തുടർന്ന് 6000 രൂപ പണമായും 2000 രൂപ ടിക്കറ്റായും വാങ്ങി യുവാവ് സ്ഥലംവിട്ടു.

ലോട്ടറി ഏജൻസിയിലെത്തി‌ ടിക്കറ്റ് കാണിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായത്. മെയ് ആറിലെ ടിക്കറ്റിൽ ഇന്നലത്തെ തിയതി ഒട്ടിച്ച് ചേർത്താണ് തട്ടിപ്പ് നടത്തിയത്. നിർദ്ധനയായ യുവതിയുടെ അവസ്ഥ കണ്ട് നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് ബാക്കി ഉണ്ടായിരുന്ന ലോട്ടറി ടിക്കറ്റ് വിറ്റ് പണം നൽകി. തുടർന്ന് തട്ടിപ്പിനെക്കുറിച്ച് കായംകുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com